പിണറായി വിജയനു സ്വീകരണം നല്‍കി
Thursday, October 1, 2015 8:01 AM IST
കുവൈത്ത്: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്ത് നേതൃത്വത്തില്‍ നടക്കുന്ന വര്‍ഗീയ വിരുദ്ധ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കുവൈത്തിലെത്തിയ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനു സ്വീകരണം നല്‍കി.

കല കുവൈത്ത് പ്രവര്‍ത്തകര്‍ എയര്‍പോര്‍ട്ടില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ പ്രസിഡന്റ് ടി.വി. ഹിക്മത്ത്, ജനറല്‍സെക്രട്ടറി സജി തോമസ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കി. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനു അബാസിയ മറീന ഹാളിലാണു പരിപാടി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍