ഇസ്ലാഹി ഈദ് മര്‍ഹ 2015 അഹ്മദി ഓവറോള്‍ ചാമ്പ്യന്മാരായി
Thursday, October 1, 2015 7:56 AM IST
കുവൈത്ത്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് വഫ്രയിലെ ഇന്‍ഡോര്‍ ഔഡ് ടോര്‍ ഫാമില്‍ സംഘടിപ്പിച്ച ഈദ് മര്‍ഹയില്‍ 130 പോയിന്റുമായി അഹ്മദി ഏരിയ ഓവറോള്‍ ചാമ്പ്യന്മാരായി.

110 പോയന്റുമായി ജലീബ് ഹസാവിയ ഏരിയ രണ്ടും നൂറു പോയിന്റുമായി സാല്‍മിയ ഏരിയ മൂന്നും സ്ഥാനങ്ങള്‍ നേടി. ഫര്‍വാനിയ ഏരിയയ്ക്കാണു നാലാം സ്ഥാനം. ഫുട്ബോള്‍, വോളിബോള്‍, ക്രിക്കറ്റ്, വടംവലി, ക്വിസ് തുടങ്ങി വൈവിധ്യമായ മത്സരങ്ങളാണു നടന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ നടന്നു.

മത്സരങ്ങള്‍ക്ക് ഫൈസല്‍ വടകര, നഹാസ് മങ്കട, ടി.എം.എ റഷീദ്, ബദറുദ്ദീന്‍ പുളിക്കല്‍, അന്‍വര്‍, അഫ്സല്‍, ശിഹാബ് മദനി, നിഷിദ റഷീദ്, ഷഹര്‍ബാന്‍ മുഹമ്മദ് ബേബി, ബേബി സിദ്ധീഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സയിദ് അബ്ദുറഹ്മാന്‍ ജുമുഅഃ ഖുതുബ നിര്‍വഹിച്ചു.

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഐഐസി പ്രസിഡന്റ് എന്‍ജിനിയര്‍ അന്‍വര്‍ സാദത്ത്, ആക്ടിംഗ് ജനറല്‍ സെക്രട്ടറി യൂനുസ് സലിം, മുഹമ്മദ് അരിപ്ര, അബ്ദുള്‍ ലത്തീഫ് പേക്കാടന്‍, മുഹമ്മദ് ബേബി, സയിദ് അബ്ദുറഹ്മാന്‍ എന്നിവര്‍ വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍