മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരിയ ദേവാലയത്തില്‍ അഖണ്ഡ ജപമാലയും ദിവ്യകാരുണ്യ അദ്ഭുതങ്ങളുടെ പ്രദര്‍ശനവും
Thursday, October 1, 2015 7:55 AM IST
ഷിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ 48 മണിക്കൂര്‍ അഖണ്ഡ ജപമാലയും 101 ദിവ്യകാരുണ്യ അദ്ഭുതങ്ങളുടെ പ്രദര്‍ശനവും ഒക്ടോബര്‍ 29നു (വ്യാഴം) വൈകുന്നേരം ഏഴു മുതല്‍ ഒക്ടോബര്‍ 31 (ശനി) വൈകുന്നേരം ഏഴു വരെ നടക്കും.

കുടുംബവര്‍ഷത്തിലെ ജപമാല മാസത്തില്‍ കുടുംബങ്ങളുടെ മാനസാന്തരത്തിലും വിശുദ്ധീകരണത്തിനുവേണ്ടി ജപമാലയര്‍പ്പിച്ച് അമ്മയുടെ മധ്യസ്ഥം അപേക്ഷിക്കാം.

29നു (വ്യാഴം) വൈകുന്നേരം ഏഴിനു വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച് 31നു (ശനി) വൈകുന്നേരം ഏഴിനു വിശുദ്ധ കുര്‍ബാനയോടെ സമാപിക്കുന്ന ജപമാലയിലേക്ക് ഏവരെയും സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോണി പിള്ളവീട്ടില്‍