ബ്രോംലി സീറോ മലബാര്‍ മാസ് സെന്ററിന്റെ നേതൃത്വത്തില്‍ ജപമാല ആചരണവും ലൂര്‍ദ് തീര്‍ഥാടനവും
Thursday, October 1, 2015 7:54 AM IST
ലണ്ടന്‍: പരിശുദ്ധ ജപമാല മാസമായ ഒക്ടോബറില്‍ ലണ്ടനിലെ ബ്രോംലിയില്‍ സീറോ മലബാര്‍ മാസ് സെന്ററിന്റെ നേതൃത്വത്തില്‍ ദശദിന ജപമാല സമര്‍പ്പണവും ലൂര്‍ദ് തീര്‍ഥാടനവും ഭക്ത്യാദരപൂര്‍വം നടത്തുന്നു.

സതക് രൂപതയിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബാന കേന്ദ്രങ്ങളിലൊന്നായ ലണ്ടനിലെ ബ്രോംലിയില്‍ ഒക്ടോബര്‍ രണ്ടിനു (വെള്ളി) ഭവനങ്ങള്‍ കേന്ദ്രീകരിച്ചു ആരംഭിക്കുന്ന ജപമാല 11 നു (ഞായര്‍) വൈകുന്നേരം 6.30 നു ബ്രോംലി സെന്റ് ജോസഫ്സ് ദേവാലയത്തില്‍ ആഘോഷമായ ദിവ്യബലിയോടെ സമാപിക്കും. തുടര്‍ന്നു പാച്ചോര്‍ നേര്‍ച്ചയും ഉണ്ടായിരിക്കും. ബ്രോംലി സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ.സാജു പിണക്കാട്ട് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ജപമാല മാസാചരണത്തിന്റെയും പരിശുദ്ധ അമ്മയോടുള്ള വണക്കത്തിന്റെയും ഭാഗമായി നാലു ദിവസത്തെ തീര്‍ഥാടനം 24ന് ഏറ്റവും വലിയ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ ലൂര്‍ദിലേക്കു പുറപ്പെടും. ലൂര്‍ദില്‍ സീറോ മലബാര്‍ കുര്‍ബാനയോടുകൂടി ആരംഭിക്കുന്ന തീര്‍ഥാടനത്തിന്റെ ഭാഗമായി ജപമാല റാലിയിലും വിശുദ്ധ സ്നാനത്തിലും ഇന്റര്‍ നാഷണല്‍ മാസിലും കുരിശിന്റെ വഴിയിലും പങ്കുചേരുകയും വിശുദ്ധ ബെര്‍ണഡിട്ടിന്റെ ജീവിതഘട്ടങ്ങളിലുള്ള വിവിധ കേന്ദ്രങ്ങളിലും തീര്‍ഥാടനം നടത്തുകയും ചെയ്തു.

ശുശ്രൂഷകളില്‍ പങ്കെടുത്ത് പരിശുദ്ധ അമ്മയിലൂടെ അനുഗ്രഹങ്ങളും സംരക്ഷണവും നേടുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫാ. സാജു പിണക്കാട്ടും പള്ളിക്കമ്മിറ്റി അംഗങ്ങളും അറിയിച്ചു.

വിവരങ്ങള്‍ക്ക്: സിബി 07412261169, ബിജു ചാക്കോ 07794778252.

വിലാസം: സെന്റ് ജോസഫ്സ് ചര്‍ച്ച്, പ്ളിസ്റ്റൊലെയിന്‍, ബ്രോംലി, ബിആര്‍ 1 2 പിആര്‍.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ