'ഇസ്ലാഹി സ്പോര്‍ട്സ് മീറ്റ് 2015' ഫഹാഹീല്‍ മദ്രസ ജേതാക്കള്‍
Thursday, October 1, 2015 5:12 AM IST
കുവൈറ്റ് സിറ്റി : ബലിപെരുന്നാളിനോടനുബന്ധിച്ചു കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ ക്രിയേറ്റിവിറ്റി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 26-നു ശനിയാഴ്ച അബൂഹലീഫ അല് സാഹില്‍ സ്പോര്ട്സ് ക്ളബ് ഗ്രൌണ്ടില്‍ നടത്തിയ സ്പോര്‍ട്സ് മീറ്റില്‍ ഫഹാഹീല്‍ മദ്രസ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. അബ്ബാസിയ മദ്രസ രണ്ടാം സ്ഥാനം നേടിയപ്പോള്‍ ഫര്‍വാനിയ മദ്രസയും സാല്‍മിയ മദ്രസയും മൂന്നാം സ്ഥാനം പങ്കിട്ടു.

മദ്രസ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, സെന്റര്‍ പ്രവര്‍ത്തകര്‍, അനുഭാവികള്‍ ഉള്‍പ്പെടെ ധാരാളം പേര്‍ പങ്കെടുത്ത പരിപാടി ഈദ് ആഘോഷങ്ങള്‍ക്കു നിറം പകരുന്നതായിരുന്നു. ഫുട്ബോള്‍, പെനാല്‍റ്റി ഷൂട്ടൌട്ട്, ടഗ് ഓഫ് വാര്‍, റണ്ണിംഗ് റേസ്, പാസിംഗ് ബോള്‍, സ്വീറ്റ് പിക്കിംഗ്, കളര്‍ പിംക്കിംഗ്, ഹിറ്റ് ദ ടാര്‍ജറ്റ്, ബലൂണ്‍ ബ്രേക്കിംഗ്, സ്പൂണ്‍ റേസ് തുടങ്ങി കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമയി വിവിധ വേദികളില്‍ നടത്തിയ മത്സരങ്ങള്‍ കാണികളില്‍ ആവേശമുണ്ടാക്കി. സുനാഷ് ശുക്കൂര്, മുജീബ് റഹ് മാന്‍, ഹിദാസ് കാട്ടിലപ്പീടിക, മെഹബൂബ് കാപ്പാട്, അസ്ളം ആലപ്പുഴ, സാബ്ജാന്‍, നിമില്‍ ഇസ്മായില്‍, ഉമൈര്‍ അലി,അബ്ദുല്‍ അസീസ് നരക്കോട്, അസ്ഹര്‍ അതേരി, സ്നേമല്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. കെ.സി.അബ്ദുല് ലത്തീഫ്, ശഫീഖ് ആലിക്കുട്ടി, സുധീര്‍ അബ്ദുസ്സലാം, ബാവ മംഗഫ്, അന്‍വര്‍ പേരാമ്പ്ര തുടങ്ങിയവര്‍ വിവിധ വകുപ്പുകള്‍ക്കു നേതൃത്വം നല്കി.

സ്ത്രീകള്‍ക്കായി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച വിവിധ മത്സരങ്ങള്‍ ഇസ്ലാഹി സെന്റര്‍ വനിതാ വിഭാഗമായ കിസ്വയുടെ നേതൃത്വത്തില്‍ സനിയ, ഫരീദ, നസീമ, ലിഷ, ബബിത, ശബ്ന, മൈമൂന മുതലായവര്‍ നിയന്ത്രിച്ചു.

വിജയികള്‍ക്കുള്ള ചാമ്പ്യന്‍ഷിപ്പ് ട്രോഫികള്‍ ഇസ്ളാഹി സെന്റര്‍ പ്രസിഡന്റ് പി.എന്‍. അബ്ദുല്ലത്തീഫ് മദനി, ജനറല്‍ സെക്രട്ടറി ടി.പി. മുഹമ്മദ് അബ്ദുള്‍ അസീസ് എന്നിവര്‍ വിതരണം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ അല് സാഹില്‍ സ്പോര്ട്സ് ക്ളബ് ചെയര്മാന്‍ ശൈഖ് ഗുസ്ന്‍ ഫഹാദ് അല്‍ അജ്മി, മഹമൂദ് അപ്സര, എഞ്ചി. സക്കീര്‍ ഹുസൈന്‍, എം.കെ അബ്ദുള്ള ഹാജി, യൂസുഫ് അമ്മിക്കണ്ണാടി, ഒ.അബ്ദുല് ഖാദര്‍, അബ്ദുല് ലത്തീഫ് തലശ്ശേരി, എ.എം. അബ്ദുസ്സമദ്, സക്കീര്‍ കൊയിലാണ്ടി, എന്‍.കെ. അബ്ദുസ്സലാം, സുനാഷ് ശുക്കൂര്, ഇംതിയാസ് മാഹി, ആസിഫ് നല്ലളം, അബ്ദുല് കരീം കെ.സി, ഖാലിദ് വാരം, താഹ, മുജീബ് സ്വലാഹി, സ്വലാഹുദ്ധീന് സ്വലാഹി, മുഹമ്മദ് അസ് ലം കാപ്പാട്, ഹാഷിം അത്തോളി, അബൂബക്കര് കോയ മുതലായവര്‍ വിതരണം ചെയ്തു
30 വര്‍ഷത്തോളമയി കുവൈറ്റില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഇസ്ളാഹി സെന്ററിന്റെ സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇസ്ളാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്ലത്തീഫ് മദനി വിശദീകരിച്ചു. ജനറല്‍ കണ്‍വീനര്‍ ടി.പി.മുഹമ്മദ് അബ്ദുല് അസീസ് സ്വാഗതവും കണ്‍വീനര്‍ അബൂബക്കര്‍ കോയ നന്ദിയും ആശംസിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍