ന്യൂയോര്‍ക്ക്: ബി.കെവി (ബെവിന്‍ കളത്തില്‍) മെമ്മോറിയല്‍ ഫൌണ്േടഷന്റെ ഏഴാമതു ചാരിറ്റി സോഫ്റ്റ് ബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 26-നു ശനിയാഴ്ച ലോംഗ് ഐലന്റിലുള്ള ഐസന്‍ഹവര്‍ പാര്‍ക്ക് ഫീല്‍ഡ് 1,2,3,4-ല്‍ രാവിലെ 8.30-നു ആരംഭിച്ചു.
ബികെവി മെമ്മോറിയല്‍ ഫൌണ്േടഷന് ഇന്ക് 2008-ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇപത്തിയെട്ടാമത്തെ വയസില്‍ ലോകത്തോട് വിടപറഞ്ഞ ബെവിന്റെ അനുസ്മരണയ്ക്കായാണ് സോഫ്റ്റ് ബോള്‍ ടൂര്‍ണമെന്റ് നടത്തുന്നത്. ലുക്കീമിയ ചികിത്സയില്‍ ബെവിന്റെ ദര്‍ശനമായിരുന്നു സൌത്ത് ഏഷ്യന്‍ കമ്യൂണിറ്റിയില്‍ ബോധവത്കരണം നടത്തുക എന്നുള്ളത്. ഇതിന്റെ വെളിച്ചത്തില്‍ തന്റെ സുഹൃത്തുക്കളോടൊത്ത് സൌത്ത് ഏഷ്യന്‍ കാന്‍സര്‍ ഫൌണ്േടഷന് ആരംഭിച്ചു. 2011-ല്‍ യുണൈറ്റഡ് സ്റേറ്റ് കോണ്‍ഗ്രസ് വാഷിംഗ്ടണ്‍ ഡിസിയിലെ ക്യാപ്പിറ്റോള്‍ ഹില്‍സില്‍ നടന്ന 112-മത്തെ സെക്ഷനില്‍ ഫൌണ്േടഷന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു.
ബികെവി മെമ്മോറിയല്‍ ഫൌണ്േടഷനില്കൂടി ലുക്കീമിയ ചികിത്സയ്ക്ക് നിര്‍ധനരായ രോഗികള്‍ക്ക് സാമ്പത്തിക സഹായം എത്തിക്കുക എന്നുള്ളതാണ് ലക്ഷ്യം. ഫോമ, ഗാര്‍ഡന്‍സിറ്റി കാര്‍ഡിയോളജി, ന്യൂയോര്‍ക്ക്, ഗൌതം അനസ്തേഷ്യ ഗ്രൂപ്പ്, ജി.എം.ടി ഇന്‍ഷ്വറന്‍സ്, 7-11 സച്ച്ദേവ്, ലോ ഓഫീസേഴ്സ് ഓഫ് മാത്യു ലിംപ്നിസ്കി എന്നിവരാണ് ഈവര്‍ഷം സ്പോണ്സര് ചെയ്യുന്നത്.
ഈവര്‍ഷം എട്ടു ടീമുകള്‍ പങ്കെടുത്തു. (150 കളിക്കാര്‍) ഓള് എബൌട്ട് ദി ബെയ്സ്, ബാഡ് ന്യൂസ് ബീയേഴ്സ്, ഹിറ്റ് ടു ഹര്‍ട്ട്, എസ് ക്ളബ്, സോള്‍ജിയേഴ്സ്, സ്റൈല്‍, സൂളണ്േടഴ്സ്, ഡിഷും (2015 ലെ വിജയി) എന്നിവരാണ് പങ്കെടുത്ത ടീമുകള്‍.
ഫൈനിലില്‍ വിജയിച്ച ഡിഷും ടീമിന് ഫോമാ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ് എവര്‍റോളിംഗ് ട്രോഫി സമ്മാനിച്ചു. യുവജനങ്ങള്‍ക്ക് നയിക്കുന്ന ഒരു നോണ്‍ പ്രോഫിറ്റ് സംഘടനയാണ് ബി.കെ.വി ഫൌണ്േടഷന്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.യസ്ളീൌിറമശീിേ.ീൃഴ
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം