ഫൊക്കാന മിഡ്വെസ്റ് റീജണ്‍ 'ഇന്ത്യയെ കണ്െടത്തുക', സ്പെല്ലിംഗ് ബീ മത്സരങ്ങള്‍ നടത്തുന്നു
Thursday, October 1, 2015 5:06 AM IST
ഷിക്കാഗോ: ഫൊക്കാന മിഡ്വെസ്റ് റീജിയന്‍ 'ഇന്ത്യയെ കണ്െടത്തുക', സ്പെല്ലിംഗ് ബീ മത്സരങ്ങള്‍ ഷിക്കാഗോയില്‍വച്ചു നടത്തുന്നു. ഫൊക്കാന നാഷണല്‍ കമ്മിറ്റിയും, റീജണ്‍ കമ്മിറ്റികളും സ്പെല്ലിംഗ് ബീ മത്സരങ്ങള്‍ നടത്തിവരാറുണ്ട്. റീജണ്‍ കമ്മിറ്റികളില്‍നിന്നു വിജയിച്ചവരെ നാഷണല്‍ കമ്മിറ്റി നടത്തുന്ന ഫൈനല്‍ മത്സരത്തിലേക്കു തെരഞ്ഞെടുക്കും.

ഈവര്‍ഷം മുതല്‍ ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ 'ഇന്ത്യയെ കണ്െടത്തുക' മത്സരവും നടത്തുന്നുണ്ട്. സ്വാതന്ത്യ്രലബ്ധിക്കുവേണ്ടി ഇന്ത്യന്‍ ജനത നടത്തിയ ഉജ്വലസമരങ്ങള്‍, സാംസ്കാരിക പുരോഗതിക്കു തുടക്കംകുറിച്ച നവോത്ഥാന പ്രസ്ഥാനങ്ങളുടെ ചരിത്രം, ഇന്ത്യയെ വര്‍ഷങ്ങളോളം ഭരിച്ച വിവിധ രാജവംശങ്ങളുടെ ചരിത്രം എന്നിവ ഇന്ത്യയ്ക്കു മാത്രം അവകാശപ്പെടാവുന്നതാണ്. ഇതെല്ലാം ഉള്‍പ്പെടുത്തി കുട്ടികള്‍ക്കായി 'ഇന്ത്യയെ കണ്െടത്തുക' മത്സരം ഇക്കൊല്ലം മുതല്‍ നടത്തുന്നു. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഫൊക്കാന വെബ്സൈറ്റില്‍നിന്നു വിശദവിവരങ്ങള്‍ ലഭിക്കുന്നതാണ്. രണ്ടു മത്സരങ്ങളിലെയും വിജയികള്‍ക്കു ജൂലൈയില്‍ കാനഡയില്‍ നടക്കുന്ന നാഷണല്‍ കണ്‍വന്‍ഷനിലെ ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.

നവംബര്‍ 22-ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ക്നാനായ കമ്യൂണിറ്റി ഹാളിലാണു മത്സരങ്ങള്‍ നടക്കുന്നത്. തുടര്‍ന്നു ഫൊക്കാന ഫാമിലി മീറ്റും നടത്തുന്നതാണ്. ഫൊക്കാന നാഷണല്‍ പ്രസിഡന്റും മറ്റു ഭാരവാഹികളും പങ്കെടുക്കുന്നതാണ്.

മത്സര നടത്തിപ്പിനായി വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തു. പ്രോഗ്രാം കണ്‍വീനറായി പ്രവീണ്‍ തോമസ്, സ്പെല്ലിംഗ് ബീ കണ്‍വീനര്‍ ലെജി പട്ടരുമഠം, ഇന്ത്യയെ കണ്െടത്തുക മത്സര കണ്‍വീനര്‍ ഷാനി ഏബ്രഹാം, റീജണല്‍ കണ്‍വന്‍ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഷിബു വെണ്‍മണി എന്നിവരാണ്.

ആലോചനായോഗത്തില്‍ മറിയാമ്മ പിള്ള, ജോയി ചെമ്മാച്ചേല്‍, വര്‍ഗീസ് പാലമല, ടോമി അംബേനാട്ട്, സന്തോഷ് നായര്‍, പ്രവീണ്‍ തോമസ്, റിന്‍സി കുര്യന്‍, ഷാനി ഏബ്രഹാം, ഷിബു വെണ്‍മണി, ജോഷി വള്ളിക്കളം എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സന്തോഷ് നായര്‍ (312 730 5112), പ്രവീണ്‍ തോമസ് (847 769 0050), ഷാനി ഏബ്രഹാം (847 673 5299), ഷിബു വെണ്‍മണി (224 419 1311), ലെജി പട്ടരുമഠം (630 709 9075).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം