സമ്പന്നരാജ്യമെന്ന പദവി സ്വിറ്റ്സര്‍ലന്‍ഡ് നിലനിര്‍ത്തി
Wednesday, September 30, 2015 6:40 AM IST
സൂറിച്ച്: രാജ്യാന്തര സര്‍വേയില്‍ സ്വിറ്റ്സര്‍ലന്‍ഡ് വീണ്ടും ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാജ്യമെന്നു പദവി നിലനിര്‍ത്തി. രാജ്യത്തെ ആളോഹരി വരുമാനത്തെ അടിസ്ഥാനമാക്കിയാണു തെരഞ്ഞെടുപ്പു നടന്നത്.

2015 ലെ അയര്‍ലന്‍സ് ഗ്ളോബല്‍ വെല്‍ത്ത് റിപ്പോര്‍ട്ടിലാണ് സമ്പന്ന രാജ്യങ്ങളെ തെരഞ്ഞെടുത്തത്. 157450 യൂറോ ആണ് ഒരു ശരാശരി സ്വിസ് പൌരന്റെ കടങ്ങള്‍ നീക്കിവച്ചുള്ള സാമ്പത്തിക ആസ്തി.

സ്വിറ്റ്സര്‍ലാന്‍ഡ് ഏറ്റവും വലിയ സമ്പന്ന രാജ്യമാണെങ്കിലും ആളോഹരി ബാങ്ക് കടം പേറുന്ന രാജ്യവും സ്വിറ്റ്സര്‍ലന്‍ഡ്തന്നെയാണ്.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍