സ്വിറ്റ്സര്‍ലന്‍ഡിനു പുതിയ സ്ഥാനപതി
Wednesday, September 30, 2015 6:39 AM IST
ബേണ്‍: സ്വിറ്റ്സര്‍ലന്‍ഡിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി ആയി സ്മിത പുരുഷോത്തം സ്ഥാനമേറ്റു. എം.കെ. ലോകേഷ് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് പുതിയ നിയമനം.

2015 വരെ വെനെസൂലയില്‍ ഇന്ത്യന്‍ അംബാസഡര്‍ ആയിരുന്നു സ്മിത പുരുഷോത്തം. ഡല്‍ഹിയില്‍ കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സ്മിത പുരുഷോത്തം 1980-ലെ ഐഎഫ്എസ് ബാച്ചിലെ അംഗമായിരുന്നു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍