സംസ്കൃതി സെമിനാര്‍ ഒക്ടോബര്‍ രണ്ടിന്
Wednesday, September 30, 2015 6:36 AM IST
ദോഹ: സംസ്കൃതിയുടെ നജ്മ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ രണ്ടിനു (വെള്ളി) ഗാന്ധിജയന്തി ദിനത്തില്‍ സെമിനാര്‍ നടത്തുന്നു.

'ഗാന്ധിയെ അറിയുക ഇന്ത്യയിലൂടെ' എന്ന വിഷയത്തില്‍ വൈകുന്നേരം ഏഴിനു ഐസിസി മുംബൈ ഹാളിലാണു സെമിനാര്‍.