ബ്രിസ്റോളില്‍ രണ്ടാമത് പുതുപ്പള്ളി സംഗമം ഒക്ടോബര്‍ മൂന്നിന്
Wednesday, September 30, 2015 6:36 AM IST
ബ്രിസ്റോള്‍: കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയോജകമണ്ഡലത്തില്‍നിന്നും കുടിയേറിയവര്‍ ഒത്തുകൂടുന്ന സംഗമത്തിന്റെ ഉദ്ഘാടനം വെബ് കാസ്റിംഗില്‍ക്കൂടി കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. വാകത്താനം, പാമ്പാടി, മീടനം, മണര്‍കാട്, പുതുപ്പള്ളി, പനച്ചിക്കാട് പഞ്ചായത്തിലുള്ളവരാണു സംഗമത്തിനു ബ്രിസ്റോളില്‍ ഒത്തുചേരുന്നത്.

രാവിലെ 9.30 മുതല്‍ രജിസ്ട്രേഷന് ആരംഭിക്കും. 10 മുതല്‍ പൊതുസമ്മേളനവും തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറും. നാടന്‍ പന്തുകളി, വടംവലി, ശ്രുതി വോയ്സിന്റെ ഗാനമേള, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.

വിലാസം: ട. ഖീവി ഇവൌൃരവ ഒമഹഹ, ഘീറഴല ഇമൌലെംമ്യ, എശവെ ളീിറ ആൃശീഹ ആട16 3ഝഏ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍