മന്ത്രി വി.എസ്. ശിവകുമാറിനു ഒക്ടോബര്‍ ഒന്നിനു ന്യൂയോര്‍ക്കില്‍ പൌരസ്വീകരണം
Wednesday, September 30, 2015 5:11 AM IST
ന്യൂയോര്‍ക്ക്: ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ കുടുംബസമേതം ഒക്ടോബര്‍ ഒന്നു മുതല്‍ പത്തുവരെ അമേരിക്കയിലെ വിവിധ നഗരങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിച്ചേരും. ഒക്ടോബര്‍ ഒന്നാം തീയതി വെള്ളിയാഴ്ച വൈകുന്നേരം ഏഴിനു ന്യൂയോര്‍ക്കിലെ ഓറഞ്ച് ബര്‍ഗിലുള്ള സിത്താര്‍ പാലസ് റെസ്റ്റോറന്റില്‍ അദ്ദേഹത്തിനു പൌര സ്വീകരണവും അത്താഴവിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.

മന്ത്രിയും കുടുംബവും ഒക്ടോബര്‍ ഒന്നു മുതല്‍ നാലുവരെ തീയതികളില്‍ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, വാഷിംഗ്ടണ്‍ ഡി.സി. എന്നിവടങ്ങളിലും 5, 6 തീയതികളില്‍ ഹ്യൂസ്റണ്‍, ഡാളസ് മേഖലയിലും, ഏഴാം തീയതി ഫ്ളോറിഡയിലും, 8, 9, 10 തീയതികളില്‍ ഷിക്കാഗോയിലും പര്യടനം നടത്തി പതിനൊന്നാം തീയതി നാട്ടിലേക്കു മടങ്ങുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടി. എസ്. ചാക്കോ (201) 262 5979 , (201) 887 0750, പോള്‍ കറുകപ്പിള്ളില്‍ (845) 553 5671, മന്‍മഥന്‍ നായര്‍ (215) 675 1201 (ടെക്സസ് മേഖല), ജോര്‍ജ് കാക്കനാട്ട് (281) 723 8520.

റിപ്പോര്‍ട്ട്: വര്‍ഗീസ് പ്ളാമൂട്ടില്‍