യുണൈറ്റഡ് ക്രിസ്ത്യന്‍ പ്രെയര്‍ ഫോര്‍ ഇന്ത്യ സംഘം അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്നു
Wednesday, September 30, 2015 5:10 AM IST
ഷിക്കാഗോ: ഭാരത ക്രൈസ്തവ സുവിശേഷവത്കരണത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി സുപ്രധാന പങ്കുവഹിക്കുന്ന 'യുണൈറ്റഡ് ക്രിസ്ത്യന്‍ പ്രെയര്‍ ഫോര്‍ ഇന്ത്യ' എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ നോര്‍ത്ത് അമേരിക്കയില്‍ പര്യടനം നടത്തുന്നു. മാര്‍ത്തോമാ സഭ ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ പൌലോസ് എപ്പിസ്കോപ്പയുടെ നേതൃത്വത്തില്‍ ഡോ. രാജു ഏബ്രഹാം, സാം ജെ. ദാസ്, മാര്‍ത്തോമാ സഭയുടെ അത്മായ ട്രസ്റിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അഡ്വ. പ്രകാശ് പി. തോമസ് എന്നിവര്‍ ഒക്ടോബര്‍ ആറിനു ഷിക്കാഗോയില്‍ എത്തിച്ചേരും.

രണ്ടു ദിവസം ഷിക്കാഗോയില്‍ തങ്ങുന്ന സംഘം എക്യുമെനിക്കല്‍ കൌണ്‍സിലിന്റെ യോഗത്തിലും, മറ്റ് പ്രധാന മീറ്റിംഗുകളിലും സംബന്ധിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍, വാഷിംഗ്ടണ്‍, ഫിലാഡല്‍ഫിയ, ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, അറ്റ്ലാന്റ, ബോസ്റണ്‍, ഡാളസ്, സെന്റ് ലൂയീസ് എന്നിവടങ്ങളില്‍ സന്ദര്‍ശനം നടത്തുകയും മീറ്റിംഗുകളില്‍ സംബന്ധിക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്: വര്‍ഗീസ് ചാക്കോ 773 793 8191, ഐപ്പ് സി. വര്‍ഗീസ് പരിമണം 224 200 5771, ബെന്നി പരിമണം 847 306 2856.