മലയാളി റേഡിയോഗ്രാഫേഴ്സ് അസോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടനം ഒക്ടോബര്‍ ഒമ്പതിന്
Tuesday, September 29, 2015 8:40 AM IST
ഷിക്കാഗോ: മലയാളി റേഡിയോഗ്രാഫേഴ്സ് അസോസിയേഷന്‍ (ങഞഅ) പ്രവര്‍ത്തനോദ്ഘാടനം ഒക്ടോബര്‍ ഒമ്പതിനു (വെള്ളി) മോര്‍ട്ടന്‍ ഗ്രോവിലുള്ള റോസ്ടെഡ് തൂതായ് (ഞീറെലറ ഠീീ ഠമശ) റസ്ററന്റില്‍ നടത്തുന്നു.

വൈകുന്നേരം ഏഴിനു നടക്കുന്ന ചടങ്ങിലേക്ക് ഗ്രേറ്റര്‍ ഷിക്കാഗോയിലെ എല്ലാ നല്ലവരായ റേഡിയോഗ്രാഫര്‍മാരെയും ക്ഷണിക്കുന്നതായി സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ടിനു പറഞ്ഞാട്ട് അറിയിച്ചു.

പുതിയ ഭാരവാഹികളായി ജിതേഷ് ചുങ്കം (പ്രസിഡന്റ്) സിബില്‍ നിടിയകാല (വൈസ് പ്രസിഡന്റ്), മാത്യു വിലങ്ങാട്ടുശേരില്‍ (സെക്രട്ടറി), രാജു ഏബ്രഹാം (ജോ. സെക്രട്ടറി), അലക്സ് പടിക്കപറമ്പില്‍ (ട്രഷറര്‍) എന്നിവരെ 2015 -2017 വര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം