കൊളോണ്‍ പോര്‍സില്‍ ഓണാഘോഷം നടത്തി
Tuesday, September 29, 2015 8:38 AM IST
കൊളോണ്‍: കൊളോണ്‍ പട്ടണത്തിനു സമീപം സ്ഥിതിചെയ്യുന്ന പോര്‍സിലെ നാല്‍പ്പതോളം മലയാളി കുടുംബങ്ങള്‍ ഒത്തുചേര്‍ന്നു തിരുവോണം ആഘോഷിച്ചു. പോര്‍സിലെ അലക്സിയാനര്‍ ആശുപത്രി ഹാളില്‍ സെപ്റ്റംബര്‍ 19നു (ശനി) വൈകുന്നേരം വൈകുന്നേരം അഞ്ചിന് ആരംഭിച്ച ആഘോഷങ്ങള്‍ക്ക് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ കൊഴുപ്പേകി.

പരിപാടികള്‍ മേരിക്കുട്ടി വടക്കിനേത്ത് ഉദ്ഘാടനം ചെയ്തു. കൊട്ടും കുരവയും താളമേളങ്ങളുടെയും അകമ്പടിയേന്തി ജോര്‍ജ് അട്ടിപ്പേറ്റി മഹാബലിയായി വേഷമിട്ടു. കേരളസ്ത്രീകളുടെ തനതുകലാരൂപമായ തിരുവാതിരകളി, സിനിമാറ്റിക് ഡാന്‍സുകള്‍ എന്നിവയും പാപ്പച്ചന്‍ പുത്തന്‍പറമ്പിലിന്റെ നേതൃത്വത്തില്‍ തയാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഓണാഘോഷത്തിന്റെ ഓര്‍മകളെ ഉണര്‍ത്തി. ഔസേപ്പച്ചന്‍, ഗ്രേസി മുളപ്പന്‍ചേരില്‍, തോമസ്, ആനി കാനാച്ചേരി, ബേബിച്ചന്‍, കുഞ്ഞമ്മ കൊച്ചാലുംമൂട്ടില്‍, സണ്ണി, റോസമ്മ വെള്ളൂര്‍, ഗ്രേസി മുളപ്പന്‍ചേരി, ബേബി-ലൂസി ചാലായില്‍, അപ്പച്ചന്‍, മറിയാമ്മ ചന്ദ്രത്തില്‍, തോമസ്-ലില്ലി ചക്യാത്ത്, ജോയി, ഗ്രേസി കൊമരപ്പള്ളി, പോള്‍-ജെമ്മ ഗോപുരത്തിങ്കല്‍, മറിയമ്മ പാപ്പച്ചന്‍ തുടങ്ങിവയര്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍