ഡല്‍ഹി-കാലിഫോര്‍ണിയ നോണ്‍സ്റോപ്പ് എയര്‍ ഇന്ത്യ സര്‍വീസ് ഡിസംബര്‍ രണ്ടു മുതല്‍
Tuesday, September 29, 2015 7:00 AM IST
സാന്‍ഫ്രാന്‍സിസ്കോ: ഡല്‍ഹിയില്‍നിന്നു കാലിഫോര്‍ണിയയിലേക്ക് നേരിട്ടുളള വിമാന സര്‍വീസ് ഡിസംബര്‍ രണ്ടു മുതല്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ സിഎംഡി അശ്വനി ലോഹ അറിയിച്ചു.

വേള്‍ഡ് ടൂറിസം ദിനമായ സെപ്റ്റംബര്‍ 27നാണ് ഔദ്യാഗിക പ്രഖ്യാപനം ഉണ്ടായത്. അമേരിക്കന്‍ പ്രവാസികളുടെ ദീര്‍ഘകാല സ്വപ്നമായിരുന്നു ഇതോടെ സഫലമായത്.

അമേരിക്കയിലെ എയര്‍ ഇന്ത്യയുടെ നാലാമത്തെ വിമാനത്താവളമാണു നേരിട്ടുളള വിമാന സര്‍വീസ് ആരംഭിക്കുന്ന കാലിഫോര്‍ണിയായിലെ സാന്‍ഫ്രാന്‍സിസ്കോ. ന്യൂയോര്‍ക്ക്, ഷിക്കാഗോ എന്നിവയാണു മറ്റു സ്ഥലങ്ങള്‍.

ബുധന്‍, വെളളി, ഞായര്‍ തുടങ്ങിയ ദിവസങ്ങളില്‍ രാവിലെയാണ് ഇരുവശത്തേക്കുമുളള ബോയിംഗ് 777 -2000 സര്‍വീസ് നടത്തുകയെന്ന് അശ്വനി പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍