ദുബായി തുംബൈ ഹോസ്പിറ്റലില്‍ ഹൃദയപരിശോധന ക്യാമ്പ് നടത്തുന്നു
Tuesday, September 29, 2015 6:59 AM IST
ദുബായി: തുംബൈ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ദുബായി തുംബൈ ഹോസ്പിറ്റലില്‍ ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 10 വരെ 'ഹെല്‍ത്തി ഹാര്‍ട്ട് ചെക്ക്' എന്ന ശീര്‍ഷകത്തില്‍ ഹൃദയപരിശോധന ക്യാമ്പ് നടത്തുന്നു.

സമയാസമയങ്ങളില്‍ ഹൃദ്രോഗ പരിശോധന നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളുടെ ഇടയില്‍ ബോധവത്കരണം നടത്തുന്നതിനുള്ള ഈ ക്യാമ്പില്‍, അഋഉ.450 നിരക്കില്‍ പ്രത്യേക ഡിസ്കൌണ്ട് ഹൃദയപരിശോധന പദ്ധതിയും ക്രമീകരിച്ചിട്ടുണ്െടന്ന് തുംബൈ ഗ്രൂപ്പ് ഹെല്‍ത്ത് കെയര്‍ ഡിവിഷന്‍ ഡയറക്ടര്‍ അക്ബര്‍ മൊയ്തീന്‍ അറിയിച്ചു. ഹൃദയപരിശോധനയോടൊപ്പം ലിപ്പിഡ് പ്രൊഫൈല്‍, ടഏഛഠ, ടഏജഠ തുടങ്ങിയ ടെസ്റുകളും പ്രസ്തുത പദ്ധതിയില്‍ ക്രമീകരിച്ചിട്ടുണ്ട്. ഋഇഏ, ഋരവീ, ഠങഠ തുടങ്ങിയ ടെസ്റുകളും ഡിസ്കൌണ്ട് നിരക്കില്‍ ലഭ്യമാണ്.

ദുബായി അല്‍ ഖിസൈസിലെ സ്റേഡിയം മെട്രോ സ്റ്റേഷനുസമീപം സ്ഥിതി ചെയ്യുന്ന തുംബൈ ഹോസ്പിറ്റലിലെ കാര്‍ഡിയോളജി വിഭാഗത്തിലെ പ്രഗല്‍ഭരായ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭ്യമാണ്.

വിവരങ്ങള്‍ക്ക്: 046030555, 0557368941, 0569583264.