കറ്റാനം അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിക്കുന്നു
Tuesday, September 29, 2015 6:56 AM IST
കുവൈത്ത്: കറ്റാനം അസോസിയേഷന്റെ 15-ാമത് ഓണാഘോഷം അബാസിയ എംബയര്‍ ഹാളില്‍ (ഓര്‍മ റസ്ററന്റിനു സമീപം) ഒക്ടോബര്‍ രണ്ടിനു (വെള്ളി) രാവിലെ 11 മുതല്‍ ആഘോഷിക്കുന്നു.

അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഓണാഘോഷത്തിന്റെ ഭാഗമായി നടക്കും. ഓണാഘോഷ പരിപാടികളിലും തുടര്‍ന്നു നടക്കുന്ന ജനറല്‍ ബോഡിയോഗത്തിലും എല്ലാ കറ്റാനം നിവാസികളും പങ്കെടുക്കണമെന്നു സംഘാടകര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍