മാര്‍ത്തോമ യുവജന സഖ്യം ഭദ്രാസന സമ്മേളനത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Tuesday, September 29, 2015 6:55 AM IST
സാന്‍ഫ്രാന്‍സിസ്കോ: നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമ യുവജന സഖ്യത്തിന്റെ 17-ാമത് ഭദ്രാസന സമ്മേളനത്തിന് സിലിക്കണ്‍വാലി ഒരുങ്ങി. ഒക്ടോബര്‍ രണ്ടിനു (വെളളി) മുതല്‍ നാലു (ഞായര്‍) വരെയാണു സമ്മേളനം.

ഭദ്രാസനത്തിന്റെ കീഴില്‍ പുതുതായി രൂപംകൊണ്ട സിലിക്കണ്‍വാലി മാര്‍ത്തോമ ഇടവകയാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത്.

ആഹീീാ ംവലൃല ്യീൌ മൃല ുഹമിലേറ എന്ന ചിന്തോദ്ദീപകമായ വിഷയം ഈ സമ്മേളനത്തിന്റെ പഠനത്തിനായി വേര്‍തിരിച്ചിരിക്കുന്നു. എല്ലാവിധ സൌകര്യങ്ങളുമുളള ഉീാമശി ഒീലേഹ (1085 ഋ ഋഘ ഇമാശിീ ഞലമഹ, ട്യ്ൌിിമഹല, ഇഅ) ല്‍ ആണ് ഭദ്രാസന സമ്മേളനം നടക്കുക. ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പ, മാര്‍ത്തോമ യുവജന സഖ്യം പ്രസിഡന്റ് ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്കോപ്പ, ഭദ്രാസന യുവജന സഖ്യം വൈസ് പ്രസിഡന്റ് റവ. ബിനു ശാമുവല്‍, റവ. ഡോ. ജെയിംസ് മക്ഡോണാള്‍ഡ് എന്നിവര്‍ നേതൃത്വം നല്‍കുന്ന പഠനക്ളാസുകള്‍ സമ്മേളനത്തെ വിജ്ഞാന വേദിയാക്കി മാറ്റും.

ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍നിന്നായി വൈദികരും യുവജന സഖ്യാംഗങ്ങളും ഭദ്രാസന കൌണ്‍സില്‍, അസംബ്ളി അംഗങ്ങളും മൂന്നുദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ സംബന്ധിക്കും.

വെളളിയാഴ്ച വൈകുന്നേരം മൂന്നു മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. ഏഴിനു സമ്മേളനത്തിന്റെ ഉദ്ഘാടനം ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് നിര്‍വഹിക്കും. ജോസഫ് മാര്‍ ബര്‍ണബാസ് മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്നു വിവിധങ്ങളായ പരിപാടികള്‍ സമ്മേളനത്തിന്റെ അനുഗ്രഹീതമായ നടത്തിപ്പിനായി ഒരുക്കിയിരിക്കുന്നു. പഠന ക്ളാസുകള്‍, ചര്‍ച്ചകള്‍, വര്‍ഷിപ്പ്, ടാലന്റ് ഷോ, സൈറ്റ് സീയിംഗ്, ഗെയിംസ് തുടങ്ങി വിജ്ഞാനപ്രദവും വിനോദവും നിറഞ്ഞ പരിപാടികള്‍ സമ്മേളനത്തെ സമ്പുഷ്ടമാക്കും.

ഭദ്രാസന യുവജന സഖ്യത്തിന്റെ മുഖപത്രമായ 'യുവധാര'യുടെ കോണ്‍ഫറന്‍സ് പ്രത്യേക പതിപ്പിന്റെ പ്രകാശനം ഉദ്ഘാടനം സമ്മേളനത്തില്‍ നിര്‍വഹിക്കും. ഭദ്രാസനത്തിന്റെ 'ബോതില്‍ മിഷന്‍' പ്രവര്‍ത്തനങ്ങള്‍ക്കുളള ധനസഹായം വിവിധ യുവജനസഖ്യം ശാഖകള്‍ ഇതോടനുബന്ധിച്ചു കൈമാറും.

ഞായറാഴ്ച രാവിലെ സിലിക്കണ്‍വാലി മാര്‍ത്തോമ ദേവാലയത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടക്കുന്ന സമാപന ചടങ്ങുകളോടെ ഭദ്രാസന സമ്മേളനത്തിനു സമാപനമാകും.

വളരെ വിപുലമായ ക്രമീകരണങ്ങള്‍ ആണു സമ്മേളനത്തിനായി ഒരുക്കിയിരിക്കുന്നത്. മാര്‍ തിയഡോഷ്യസ് രക്ഷാധികാരിയായി റവ. ബിജു പി. സൈമണ്‍ (പ്രസിഡന്റ്), റോബിന്‍ ചെളളിയില്‍ (ജനറല്‍ കണ്‍വീനര്‍) ടെനി കുര്യന്‍, ജെറി മണ്ണില്‍, അരുണ്‍ ജോണ്‍സന്‍, അനീഷ് മാത്യു, സ്നേഹ തോമസ്, ജേക്കബ് തോമസ് എന്നിവര്‍ നേതൃത്വം നല്‍കുന്ന വിവിധ സബ് കമ്മിറ്റികള്‍ കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു. ഭദ്രാസന യുവജന സഖ്യം കൌണ്‍സിലും ഒപ്പം തന്നെ സമ്മേളനത്തിന്റെ ക്രമീകരണങ്ങള്‍ക്കുവേണ്ട സഹായം ചെയ്തു വരുന്നു. യുവ ചിന്താധാരയുടെ പുതിയ മാനം തുറക്കുന്ന ഭദ്രാസന യുവജന സഖ്യം സമ്മേളനത്തിനു എല്ലാവിധ ആശംസകളും നേരുന്നതായി ഭദ്രാസന യുവജന സഖ്യം കൌണ്‍സിലിനുവേണ്ടി സെക്രട്ടറി റെജി ജോസഫ് അറിയിച്ചു.

റിപ്പോര്‍ട്ട്: ബെന്നി പരിമണം