ശബരീനാഥിന്റെ ഹ്രസ്വ ചിത്രം 'ഐ ലവ് യൂ' യൂട്യൂബില്‍ ഹിറ്റാകുന്നു
Tuesday, September 29, 2015 6:53 AM IST
ന്യൂയോര്‍ക്ക്: ഒരു കൂട്ടം അമേരിക്കന്‍ മലയാളികളെ കോര്‍ത്തിണക്കി ശബരീനാഥ് തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിച്ച പ്രണയകാവ്യം 'ഐ ലവ് യൂ' എന്ന ഹ്രസ്വചിത്രം ഇപ്പോള്‍ യൂട്യൂബില്‍ ഹിറ്റാകുകയാണ്. യൂട്യുബില്‍ അപ്ലോഡ് ചെയ്ത് 24 മണിക്കൂറിനകം പതിനായിരത്തിലേറെ പേര്‍ ഈ ചിത്രം കണ്ടുകഴിഞ്ഞു.

ഐ ലവ് യു ഒരു പ്രണയകഥയാണ്. അനുകരിക്കപ്പെടാവുന്ന പ്രണയത്തിനുപരിയുള്ള തീക്ഷ്ണസ്നേഹത്തിന്റെ കഥ. സ്നേഹത്തിനായി ത്യാഗം ചെയ്യാനുള്ള അപൂര്‍വതയുടെ കഥ. പ്രണയകഥകള്‍ നാം വേണ്ടുവോളം കണ്ടിട്ടുണ്െടങ്കിലും തുടക്കം മുതല്‍ ആകാംക്ഷയോടെ ഓരോ സീനുകളൂം കാണാനുള്ള ത്വരയുണ്ടാക്കത്തക്ക രീതിയിലാണു തിരക്കഥ തയാറാക്കിയിരിക്കുന്നത്. ഈ ഹ്രസ്വചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും എല്ലാം അമേരിക്കന്‍ മലയാളികളാണെന്ന പ്രത്യേകതയുമുണ്ട്.

ആനി എന്ന കൌമാരക്കാരിയുടെ പിന്നാലെ പ്രേമവുമായി നടക്കുന്ന പൊന്നൂസ് ആണു കഥയെ തുടക്കത്തിലേ നയിക്കുന്നതും പ്രേക്ഷകരെ ചിരിപ്പിക്കുന്നതും.

നല്ല കഥാസന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കി സിനിമ ആസ്വാദ്യമധുരമാക്കുന്നതില്‍ ശബരീനാഥും ഛായാഗ്രാഹകന്‍ ജോണ്‍ മാര്‍ട്ടിനും വിജയിച്ചിരിക്കുന്നു. വിസ, വക്കാലത്ത് നാരായണന്‍കുട്ടി തുടങ്ങി ഏതാനും സിനിമകളില്‍ സഹസംവിധായനകനായിരുന്ന ശബരീനാഥ് ഒന്നര ദശാബ്ദമായി അമേരിക്കയില്‍ കഴിയുന്നു. സ്വപ്നങ്ങളെ കാവല്‍, ബിംഗോ എന്നീ ഹൃസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

ധനീഷ് കാര്‍ത്തിക്, ബ്ളസണ്‍ കുര്യന്‍, മിഷേല്‍, ആനി, ഷെല്‍സിയ ജോര്‍ജ്, അനിതാ കണ്ണന്‍, റോഷി, ബിന്ദു കൊച്ചുണ്ണി, ജയജി, സിബി ഡേവിഡ്, ജംസണ്‍ കുര്യാക്കോസ്, ഹരിലാല്‍ നായര്‍, ജോജോ കൊട്ടാരക്കര, നടാഷ ലവാനി, സൌമ്യ ജോര്‍ജ്, സുനില്‍ ചാക്കൊ എന്നിവരാണു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജെയ്സന്‍ പുല്ലാട് ആണു അസി. ഡയറക്ടര്‍. എഡിറ്റിംഗ് ടിനു കെ. തോമസ്. സുമേഷ് ആനന്ദ് സൂര്യ പശ്ചാത്തലസംഗീതം നിര്‍വഹിക്കുമ്പോള്‍ സുമില്‍ ശ്രീധരന്‍ ഗ്രാഫിക്സും രാഗേഷ് നാരായണ്‍ വിസ്വല്‍ എഫ്ക്ട്സും ബിനൂപ് ദേവന്‍ സൌണ്ട് എഫക്ട്സും ഷെഫിന്‍ മേയാന്‍ റീ റിക്കാര്‍ഡിംഗും നിര്‍വഹിച്ചിരിക്കുന്നു. ഷീബ ജോണ്‍സന്‍ കാസ്റിംഗും ജിജി ഫിലിപ്പ് പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസേഴ്സ് വിജി ജോണും തോമസ് സഞ്ജു ചെറിയാനും ആണ്.

'ഐ ലവ് യൂ' യൂ ട്യൂബില്‍ കാണാനുള്ള ലിങ്ക്: വു://ാ.്യീൌൌയല.രീാ/ംമരേവ?്=ഏൃറസങ2അ7അൂഅ&ളലമൌൃല=്യീൌൌ.യല

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ