'ഇസ്കോണ്‍ 2015' നവംബറില്‍
Tuesday, September 29, 2015 6:52 AM IST
ഫൈഹ: കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാലാമത് ഇസ്ലാമിക് സ്റുഡന്റ്സ് കോണ്‍ഫറന്‍സ് (ഇസ്കോണ്‍ 2015) നവംബറില്‍ സംഘടിപ്പിക്കാന്‍ ഫൈഹയില്‍ ചേര്‍ന്ന പ്രവര്‍ത്തകസമിതി തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

നവംബര്‍ ആറ്, ഏഴ് തീയതികളില്‍ കുവൈത്ത് സിറ്റിയിലെ മസ്ജിദുല്‍ കബീറിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുവൈത്തിലെ കൌമാര പ്രായക്കാരായ വിദ്യാര്‍ഥികള്‍ക്കായി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി സംഘടിപ്പിച്ച ഇസ്കോണിന്റെ തുടര്‍ച്ചായായാണ് ഈ വര്‍ഷവും സംഘടിപ്പിക്കുന്നത്. ഇളംതലമുറയ്ക്ക് അര്‍ഥവത്തായ ജീവിതവീക്ഷണം നല്‍കാനും മൂല്യാധിഷ്ഠിതമായ വ്യക്തിത്വ വികാസത്തിനു വഴിയൊരുക്കാ നുമായി സംവിധാനിക്കുന്ന ശില്പശാല, ചെറിയ കുട്ടികള്‍ക്ക് കളിച്ചങ്ങാടം, രക്ഷിതാക്കള്‍ക്കു പാരന്റിംഗ്, പൊതു സമ്മേളനം തുടങ്ങി വിവിധ സെഷനുകളിലായി നടക്കുന്ന പരിപാടികളില്‍ ഇന്ത്യയിലെയും കുവൈത്തിലെയും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരും പണ്ഡിതന്മാരും പങ്കെടുക്കുമെന്ന് പത്രക്കുറിപ്പില്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 97557018, 99392791, 23915217, 24342948.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍