ഡല്‍ഹി സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് ഓണാഘോഷം നടത്തി
Tuesday, September 29, 2015 6:51 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി സീറോ മലബാര്‍ യൂത്ത് മൂവ്മെന്റിന്റെ (ഡിഎസ് വൈഎം) ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി. സെപ്റ്റംബര്‍ 27നു വൈകുന്നേരം നാലിനു ജന്തര്‍ മന്തറിലാണ് ആഘോഷ പരിപാടികള്‍ അരങ്ങേറിയത്. ആഘോഷ പരിപാടികളുടെ ഭാഗമായി വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറി. ഐസിവൈഎം നാഷണല്‍ യൂത്ത് ഡയറക്ടര്‍ ഫാ. ദീപക് കെ.ജെ. തോമസ് ഒസിഡി, ദീപിക അസോസിയേഷറ്റ് എഡിറ്റര്‍ ജോര്‍ജ് കള്ളിവയലില്‍, ലഫ്. കേണല്‍ രമേഷ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.

ഫരീദാബാദ് രൂപതയിലെ വിവിധ ഇടവകകളില്‍നിന്നുള്ള വിശ്വാസികള്‍ പങ്കെടുത്ത ആഘോഷപരിപാടികളില്‍ ഓണപ്പാട്ട്, വഞ്ചിപാട്ട്, തിരുവാതിര, പുലി കളി തുടങ്ങിയവ അരങ്ങേറി. ഓണാഘോഷത്തിന്റെ ഭാഗമായി പായസ വിതരണവും നടത്തി. ദേശിയഗാനത്തോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്