ശാരദയ്ക്കുള്ള ബൈത്തുറഹ്മ സെപ്റ്റംബര്‍ 30നു കൈമാറും
Tuesday, September 29, 2015 6:50 AM IST
റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി നടപ്പാക്കുന്ന 34 ബൈത്തുറഹ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരൂരങ്ങാടി മണ്ഡലത്തിലെ തെന്നല പഞ്ചായത്തില്‍ തച്ചമ്മാട് പടിഞ്ഞാറേപുരയ്ക്കല്‍ ശാരദയ്ക്കു ജില്ലാ കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം നാളെ നടക്കും. താക്കോല്‍ ദാനചടങ്ങില്‍ സാദിഖ് അലി ശിഹാബ് തങ്ങള്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി എംഎല്‍എ, പി. അബ്ദുള്‍ ഹമീദ് മാസ്റര്‍, പി.എം.എ സലാം, അഡ്വ. എം. റഹ്മത്തുള്ള, വെട്ടം ആലിക്കോയ, പി. സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

താക്കോല്‍ ദാനചടങ്ങിനുള്ള അവസാനവട്ട ഒരുക്കങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ റിയാദില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ യോഗത്തില്‍ അബ്ദുസമദ് കൊടിഞ്ഞി, ശുഐബ് പനങ്ങാങ്ങര, മൊയ്തീന്‍ കുട്ടി തെന്നല, അഡ്വ. അനീര്‍ ബാബു പെരിഞ്ചീരി, അഷ്റഫ് കല്‍പ്പകഞ്ചേരി, യൂനുസ് സലിം താഴെക്കോട്, ഹമീദ് വെട്ടത്തൂര്‍, ഹാരിസ് തലാപ്പില്‍, മുജീബ് ഇരുമ്പുഴി, ഷൌക്കത്ത് കടമ്പോട്ട്, അസീസ് വെങ്കിട്ട തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍