ഗാന്ധിജയന്തിയാഘോഷം ഫിലഡല്‍ഫിയയില്‍ ഓര്‍മയുടെ നേതൃത്വത്തില്‍
Tuesday, September 29, 2015 5:05 AM IST
ഫിലഡല്‍ഫിയ: ഗാന്ധിജയന്തി ആഘോഷത്തിനു ഫിലഡല്‍ഫിയയില്‍ 'ഓര്‍മ' നേതൃത്വം നല്‍കുന്നു. 'ഇന്നത്തെ ലോകത്തും നമ്മുടെ സമൂഹത്തിലും ഗാന്ധിസത്തിന്റെ പ്രസക്തി' എന്ന വിഷയത്തില്‍ പ്രഭാഷണങ്ങളും, ചര്‍ച്ചയും, ഗാന്ധി അനുസ്മരണ സംഗീതവും നടത്തുന്നു.

കേരള പബ്ളിക് സര്‍വീസ് കമ്മീഷന്‍ അംഗം സിമി റോസ്ബെല്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. പിഎസിസി മെംബര്‍ സിമി റോസ്ബെല്‍ ഗാന്ധി സ്റഡീസില്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രസംഗകലയില്‍ പ്രവീണയാണ്. എഐസിസി മെംബര്‍, മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്നീ ചുമതലകളില്‍ യുവ വനിതാ ശാക്തീകരണ മുന്നേറ്റത്തിനു പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളാ ടെലികോം അഡ്വൈസറി ബോര്‍ഡംഗമായിരുന്നു.

ഓര്‍മ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) ദേശീയ പ്രസിഡന്റ് ജോസ് ആറ്റുപുറം അധ്യക്ഷനാകും. സിബിച്ചന്‍ ചെമ്പ്ളായില്‍ (ഓര്‍മ ട്രസ്റീ ബോര്‍ഡ് ചെയര്‍മാന്‍) ഗാന്ധി ജയന്തി 2015ല്‍ എന്ന തീമും, ജോര്‍ജ് നടവയല്‍ 'ഗാന്ധിദര്‍ശനപ്രസക്തി' എന്ന വിഷയയവും അവതരിപ്പിക്കും.

ഫാ. എം.കെ കുര്യാക്കോസ് (ഗുഡ് ഷെപ്പേഡ് അവാര്‍ഡ് ജേതാവ്, നാട്ടുക്കൂട്ടം ചിന്താവേദി അദ്ധ്യക്ഷന്‍), ഫാ. ജോണ്‍ മേലേപ്പുറം (ഗുരു ശ്രേഷ്ഠാ അവാര്‍ഡ് ജേതാവ്, വിഖ്യാത സാമൂഹ്യ പ്രവര്‍ത്തകന്‍), ഫാ. ജോണിക്കുട്ടി പുലിശേരി (എക്യൂമെനിക്കല്‍ ഫെലോഷിപ് ചെയര്‍മാന്‍), ജോര്‍ജ് ഓലിക്കല്‍ ( ഫൊക്കാന ആര്‍വിപി), വിന്‍സന്റ് ഇമ്മാനുവേല്‍ (പ്രസ്ക്ളബ് ദേശീയ സെക്രട്ടറി) എന്നിവര്‍ വിവിധ വീക്ഷണങ്ങളില്‍ ഗാന്ധിദര്‍ശന പ്രസക്തിയെക്കുറിച്ച് പ്രഭാഷണങ്ങള്‍ അവതരിപ്പിക്കും.

സുധാ കര്‍ത്ത (പ്രസ് ക്ളബ് ചാപ്റ്റര്‍ പ്രസിഡന്റ്), ഫിലിപ്പോസ് ചെറിയാന്‍ (ഓര്‍മ ജനറല്‍ സെക്രട്ടറി), രാജന്‍ സാമുവേല്‍ (കേരളാ ഫോറം ചെയര്‍മാന്‍), അലക്സ് തോമസ് ( ഫൊക്കാനാ മുന്‍ വൈസ് പ്രസിഡന്റ്), ഫ്രാന്‍സിസ് പടയാറ്റില്‍ (ഓര്‍മാ ചാപ്റ്റര്‍ പ്രസിഡന്റ്), അറ്റേണി ജോസ് കുന്നേല്‍ (ഐഎന്‍ഒസി ദേശീയ സമിതി അംഗം), മോഡി ജേക്കബ് (പമ്പ മുന്‍ പ്രസിഡന്റ്), സാബു സ്കറിയ (മാപ് പ്രസിഡന്റ്), സജി കരിംകുറ്റി (കേരളാ ഫോറം ജനറല്‍ സെക്രട്ടറി), ഷാജി മിറ്റത്താനി (ട്രസ്റി, നാടക കലാകാരന്‍), തോമസ് പോള്‍ (പ്രസിഡന്റ് തിരുവല്ല അസോസിയേഷന്‍), സണ്ണി പടയാറ്റില്‍ (ട്രസ്റി), സാബു ജോസഫ് (വേള്‍ഡ് മലയാളി കൌണ്‍സില്‍ ഫിലഡല്‍ഫിയ ചാപ്റ്റര്‍ മുന്‍ പ്രസിഡന്റ്), ലൈലാ മാത്യു (പിയാനോ പ്രസിഡന്റ്), മനോജ് പാലാ (ഫിലഡല്‍ഫിയാ പൊലീസ് അഡ്വൈസറി കൌണ്‍സില്‍ മെംബര്‍), പോള്‍ തെക്കുംതല (ഓര്‍മ മുന്‍ വൈസ് പ്രസിഡന്റ്), ജോയി കരുമത്തി (ഓര്‍മാ ചാപ്റ്റര്‍ സെക്രട്ടറി), ജെറി ജെയിംസ് (ഓര്‍മ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ്), ജോസഫ് വര്‍ഗീസ് (സാമൂഹിക പ്രവര്‍ത്തകന്‍), മാത്യു തരകന്‍ (സാമൂഹിക പ്രവര്‍ത്തകന്‍), ജോര്‍ജ് കുട്ടി അമ്പാട്ട് (സാമൂഹിക പ്രവര്‍ത്തകന്‍), സ്റാന്‍ലി ഏബ്രാഹം (സാമൂഹിക പ്രവര്‍ത്തകന്‍) എന്നിവര്‍ ചര്‍ച്ചയില്‍ വിഭിന്ന കാഴ്ച്ചപ്പാടുകള്‍ അവതരിപ്പിക്കും. ജോസ് പാലത്തിങ്കല്‍ (ഓര്‍മ ചാപ്റ്റര്‍ ട്രഷറാര്‍) കോര്‍ഡിനേറ്ററാകും.

ഒക്ടോബര്‍ അഞ്ചാം തീയതി വൈകുന്നേരം ഏഴിനു നോര്‍ത്ത് ഈസ്റ് ഫിലഡല്‍ഫിയാ ക്രൂസ് ടൌണ്‍ അഥിതി ഹാളിലാണ് (215 698 6113) ഓര്‍മ ഗാന്ധി ജയന്തി ആഘോഷം നടക്കുക. ഗതകാല കേരള കുടുംബമൂല്യങ്ങളുടെ പ്രചാരകര്‍ എന്ന കാഴ്ചപ്പാടും (വിഷന്‍) കേരളനന്മകള്‍ വരും തലമുറകളിലേക്കു കൈമാറ്റം ചെയ്യുവാന്‍ സംഘടിക്കുന്നവര്‍ എന്ന ദൌത്യവുമാണു(മിഷന്‍) വിദേശരാജ്യങ്ങളിലെ മലയാളികളുടെ സംഘടനയായ 'ഓര്‍മ'യുടെ കാതല്‍.

മുന്‍ മേഘാലയ ഗവര്‍ണര്‍ എം.എം. ജേക്കബ്, ഡോ. എം.വി പിള്ള എന്നിവരാണ് ഓര്‍മയുടെ (ഓവര്‍സീസ് റെസിഡന്റ് മലയാളീസ് അസോസിയേഷന്‍) രക്ഷാധികാരികള്‍. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, കാലിഫോര്‍ണിയ, ഡാളസ്, ഫ്ളോറിഡ, നോര്‍ത്ത് കരോളിനാ, പെന്‍സില്‍വേനിയാ എന്നിവിടങ്ങളില്‍ ഓര്‍മ്മയുടെ ചാപ്റ്ററുകളുണ്ട്. യൂറോപ്പ്, ഗള്‍ഫ്, ഓസ്ട്രേലിയ എന്നീ ദേശങ്ങളില്‍ ഓര്‍മ്മാ ചാപ്റ്ററുകളുടെ രൂപവത്കരണം പുരോഗമിക്കുന്നു എന്ന് പ്രസിഡന്റ് ജോസ് ആറ്റുപുറം പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് ആറ്റുപുറം (267 231 4643), സിബിച്ചന്‍ ചെമ്പ്ളായില്‍ (215 869 5604), ഫീലിപ്പോസ് ചെറിയാന്‍ (215 605 7310), ജോര്‍ജ് ഓലിക്കല്‍ (215 873 4365), ജോര്‍ജ് നടവയല്‍ ( 215 494 6420).

റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍