വിന്റര്‍കോണിനെതിരെ അന്വേഷണം ആരംഭിച്ചു
Monday, September 28, 2015 8:11 AM IST
ബര്‍ലിന്‍: മലിനീകരണം അളക്കുന്നതില്‍ കൃത്രിമം നടത്താനുള്ള സോഫ്റ്റ് വെയര്‍ ഉപയോഗിച്ചതിന്റെ പേരില്‍ രാജിവയ്ക്കേണ്ടി വന്ന് ഫോക്സ് വാഗന്‍ ഗ്രൂപ്പ് കമ്പനി മേധാവി വിന്റര്‍കോണിനെതിരെ പബ്ളിക് പ്രോസിക്യൂട്ടര്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ഉത്തരവാദികള്‍ ആരൊക്കെയാണെന്ന് കണ്ടുപിടിക്കുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യമെന്ന് ബ്രുണ്‍സ്വിക് ആസ്ഥാനമായുള്ള പിപി ഓഫീസ് വക്താവ് വെളിപ്പെടുത്തി.

കൃത്രിമം നടന്നുവെന്നും എന്നാല്‍ ആരുടെയും പേരു വെളിപ്പെടുത്താതെ ഒരു റിപ്പോര്‍ട്ട് കമ്പനി നല്‍കിയിരുന്നതായും പിപി ഓഫീസ് പറഞ്ഞു.

യൂറോപ്യന്‍ വിപണിയിലിറക്കിയ കാറുകളിലും സോഫ്റ്റ് വെയര്‍ ഘടിപ്പിച്ചിട്ടുള്ളതായി ഫോക്സ് വാഗന്റെ കുറ്റസമ്മതത്തെതുടര്‍ന്ന് ഫോക്സ് വാഗന്റെ കീഴിലുള്ള ഔഡിയുടെയും പോര്‍ഷെയുടെയും മേധാവികള്‍ സ്ഥാനങ്ങള്‍ ഒഴിയുമെന്നാണ് പ്രഖ്യാപനം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍