ഫ്രാങ്ക്ഫര്‍ട്ടില്‍ ഇന്തോ- ജര്‍മന്‍ സ്കില്‍ ഡെവലപ്മെന്റ് സെമിനാര്‍ നടത്തി
Monday, September 28, 2015 7:13 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ചേംബര്‍ ഓഫ് കൊമേഴ്സും ദി ഇന്‍ഡസ് എന്റര്‍പ്രണേഴ്സും (ടൈ) ചേര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹകരണത്തോടെ ഇന്തോ- ജര്‍മന്‍ സ്കില്‍ ഡെവലപ്മെന്റ് എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.

സെമിനാറില്‍ കോണ്‍സുല്‍ ജനറല്‍ രവീഷ് കുമാര്‍, ഹെസന്‍ സംസ്ഥാന സാമ്പത്തിക, വ്യവസായ, ഡെവലപ്മെന്റ് സെക്രട്ടറി നോര്‍ബര്‍ട്ട് നോയിസര്‍, ചേംബര്‍ ഓഫ് കൊമേഴ്സ് ഇന്റര്‍നാഷണല്‍ ബിസിനസ് ഡയറക്ടര്‍ ഡോ. ജൂര്‍ഗന്‍ റാറ്റ്സിംഗര്‍, ടൈ ജര്‍മന്‍ ചാപ്റ്റര്‍ പ്രസിഡന്റ് കൃഷ്ണ ജവാജി എന്നിവരും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു.

ജര്‍മന്‍ ഡ്യുവല്‍ എഡ്യൂക്കേഷന്‍ സിസ്റ്റത്തെക്കുറിച്ച് ചേംബര്‍ ഓഫ് കൊമേഴ്സ് വൊക്കേഷണല്‍ ട്രെയിനിംഗ് എംഡി ഡോ. ബ്രിജിറ്റ് ഷോയര്‍ലെ വിഷ്വല്‍ മീഡിയായുടെ സഹായത്തോടെ വിവരിച്ചു. ഇന്ത്യന്‍ ടെക്നിക്കല്‍ ട്രെയിനിംഗ് വിവരിച്ച് കോയമ്പത്തൂര്‍ ഗെഡേ ടെക്നിക്കല്‍ ട്രെയിനിംഗ് ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജി.ഡി. രാജ്കുമാര്‍ ക്ളാസ് എടുത്തു. ടൈ ജര്‍മന്‍ ചാപ്റ്റര്‍ പ്രസിഡന്റ് കൃഷ്ണ ജവാജി ഫീല്‍ഡ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുര്‍ന്നു നടന്ന പാനല്‍ ചര്‍ച്ചയില്‍ ഡോ. ബ്രിജിറ്റ് ഷോയര്‍ലെ, ക്രിഷ്ണ ജവാജി, ഡബിജിത് ചൌധരി, ക്രിസ്റ്റ്യാന്‍ സീബൂര്‍ഗര്‍ എന്നിവര്‍ പങ്കെടുത്തു. ഡോ. ടിമോ കാര്‍സ്റന്‍ പാനല്‍ ചര്‍ച്ച മോഡറേറ്റു ചെയ്തു. ചര്‍ച്ചകള്‍ക്കും ഇന്ത്യന്‍ ഡിന്നറിനും ശേഷം സെമിനാര്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍