മാര്‍പാപ്പയുടെ ചരിത്ര സന്ദര്‍ശന നിര്‍വൃതിയില്‍ ഫിലാഡല്‍ഫിയ
Monday, September 28, 2015 7:09 AM IST
ഫിലാഡല്‍ഫിയ: സഹോദര സ്നേഹത്തിന്റെ നഗരത്തില്‍ എളിമയുടെ പര്യായമായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ രണ്ടു ദിവസത്തെ സന്ദര്‍ശനം പട്ടണത്തെ ഇളക്കി മറിച്ചു.

ന്യൂയോര്‍ക്കില്‍ നിന്നും ശനിയാഴ്ച രാവിലെ എത്തിചേര്‍ന്നതു മുതല്‍ രാജ്യത്തിന്റെ പലഭാഗത്തു നിന്നും ആയിരങ്ങള്‍ നഗരത്തിലേക്ക് ഒഴുകിക്കൊണ്ടിരുന്നു. വേള്‍ഡ് മീറ്റിംഗ് ഓഫ് ഫാമിലീസ്, ബസിലിക്ക കത്തീഡ്രല്‍ മാസ്, ഫെസ്റിവല്‍ ഓഫ് ഫാമിലീസ് എന്നിവിടങ്ങളില്‍ വന്‍ തിരക്ക് കാരണം ലോട്ടറി മുഖേന ഫ്രീ ടിക്കറ്റുകള്‍ വിതരണം ചെയ്തു. എന്നാല്‍ ഇതു രണ്ടു മിനിറ്റു കൊണ്ടു തീര്‍ന്നു. ഇതേതുടര്‍ന്ന് ആയിരങ്ങള്‍ വഴിയരികിലും മറ്റുമായി മാര്‍പാപ്പയെ കാത്തു നിന്നു. മാര്‍പാപ്പയുടെ സന്ദര്‍ശനത്തെ തുടര്‍ന്നു സ്കൂള്‍, കോളജ് എന്നിവയ്ക്ക് ഒരാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു.

പൊതു വീഥിയിലെ യാത്രയില്‍ കുഞ്ഞുങ്ങളെ അനുഗ്രഹിച്ചതും ആവേശം പകര്‍ന്നു.

റിപ്പോര്‍ട്ട്: സുമോദ് നെല്ലിക്കാല