'കല്ലേന്‍ പൊക്കുടന്‍ യഥാര്‍ഥ പ്രകൃതിസ്നേഹിയും മനുഷ്യസ്നേഹിയും'
Monday, September 28, 2015 7:08 AM IST
ദോഹ: ഞായറാഴ്ച കണ്ണൂരില്‍ അന്തരിച്ച 'കണ്ടല്‍ പൊക്കുടന്‍' എന്ന കല്ലേന്‍ പൊക്കുടന്‍ തന്റെ ഏഴു പതിറ്റാണ്ട് നീണ്ട ജീവിതത്തിലൂടെ യഥാര്‍ഥ മനുഷ്യസ്നേഹി ഒരു പ്രകൃതിസ്നേഹി കൂടി ആണെന്ന് തെളിയിച്ചുവെന്ന് സംസ്കൃതി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

കര്‍ഷകതൊഴിലാളികള്‍ക്കായി എകെജി ഡല്‍ഹിയില്‍ നടത്തിയ നിരാഹാര സമരത്തിന്റെ ഭാഗമായി കേരളത്തില്‍ നടന്ന ജയില്‍ നിറയ്ക്കല്‍ സമരത്തില്‍ അടക്കം നിരവധി പ്രക്ഷോഭങ്ങളില്‍ നേതൃത്വപരമായ പങ്കു വഹിച്ച പൊക്കുടന്‍ പിന്നീട് കണ്ണൂരിലെ കണ്ടല്‍ കാടുകളുടെ സംരക്ഷണത്തില്‍ മുന്നില്‍ നിന്നു. യുനെസ്കോയുടെ അടക്കം ശ്രദ്ധ പിടിച്ചുപറ്റിയ പൊക്കുടന്റെ കണ്ടല്‍ വിപ്ളവം അന്തര്‍ദേശീയ ശ്രദ്ധയാകര്‍ഷിച്ചതായിരുന്നു. ഒരു ലക്ഷത്തിലധികം കണ്ടലുകള്‍ വച്ചുപിടിപ്പിച്ച പൊക്കുടന്റെ വിയോഗത്തിലൂടെ ഉന്നതനായ ഒരു പ്രകൃതി സ്നേഹിയെയാണ് നഷ്ടമായിരിക്കുന്നതെന്ന് സംസ്കൃതി ജനറല്‍ സെക്രട്ടറി കെ. കെ. ശങ്കരന്‍, പ്രസിഡന്റ് എ.കെ. ജലീല്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.