ലണ്ടന്‍: സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 2015-16 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി ഏബ്രഹാം ജോസഫ് (പ്രസിഡന്റ്), ലൈസ രാജു (വൈസ് പ്രസിഡന്റ്), അഡ്വ. സോണ സ്കറിയ (സെക്രട്ടറി), സ്മിത ഷെറിന് (ജോ. സെക്രട്ടറി), ബിനോയ് മാത്യു (ട്രഷറര്‍) എന്നിവരേയും ഷിജോ സെബാസ്റ്യന്‍, സജിന്‍ തോമസ്, വര്‍ഗീസ് തോമസ്, അനില തോമസ്, സോണി ജോസഫ്, തങ്കച്ചന് ജോസഫ് എന്നിവരെ കമ്മിറ്റിയംഗങ്ങളായും, ഇലിനാ ജോസ്, ബിനു ടോം എന്നിവരെ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായും തെരഞ്ഞെടുത്തു. നിസി ആന്റണി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജോബിച്ചന് തോമസ് എന്നിവരാണ് മറ്റു ഭാരവാഹികള്‍.
ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആടുത്ത ഒരു വര്‍ഷത്തെ പ്രധാന പരിപാടികളുടെ തീയതികളും പുതിയ കമ്മിറ്റി പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ക്രിസ്മസ് - പുതുവത്സര ആഘോഷം 2016 ജനുവരി രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ 10 വരെയും ഈസ്റര്‍- വിഷു ആഘോഷങ്ങള്‍ 2016 ഏപ്രില്‍ 16ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ 10 വരെയും അടുത്ത വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ ഒമ്പതിനു രാവിലെ 10 മുതല്‍ വൈകുന്നേരം ഏഴു വരെയും ആയിരിക്കും നടക്കുക. പരിപാടികളെല്ലാം സെന്റ് ജയിംസ് പാരീഷ് ഹാളിലായിരിക്കും നടക്കുക.
ഹാളിന്റെ വിലാസം: ടഠ.ഖഅങഋട ജഅഞകടഒ ഒഅഘഘ, ഢകഇഅഞഅഏഋ ഇഘഛടഋ, ടഅഘഎഛഞഉ, ങ6 8ഋ ഖ.
റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്