ഫ്രണ്ട്സ് ഓഫ് ബഹറിന്‍ സ്നേഹ സംഗമം നടത്തി
Monday, September 28, 2015 7:06 AM IST
മനാമ: ഫ്രണ്ട്സ് ഓഫ് ബഹറിന്‍ സ്നേഹ സംഗമം നടത്തി. ജുഫ്ഫെര്‍ മജസ്റിക് ഹോട്ടലില്‍ നടന്ന സ്നേഹ സംഗമത്തില്‍ നൂറോളം കുടുംബങ്ങള്‍ പങ്കെടുത്തു. മക്ക ദുരന്തന്തില്‍ മരിച്ചവര്‍ക്കുവേണ്ടി മൌനപ്രാര്‍ഥനയോടെ ആരംഭിച്ച പരിപാടികള്‍ തികച്ചും വിനോദ പ്രദമായിരുന്നു. സൌദി അറേബ്യയിലെ മിക്ക വേദികളിലും പാടി തിളങ്ങിയ സാന്ദ്ര ഡിക്സന്‍, ബഹറിനിലെ പ്രശസ്ത ഗായകരായ സച്ചിന്‍ പിള്ള, ശരത്, വൈഷ്ണവ് ഉണ്ണി, അജ്മല്‍ മുഹമ്മദാലി, മാസ്റര്‍ പ്രഭാത് കൃഷ്ണ പിള്ള എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേളയും വ്യത്യസ്തങ്ങളായ വിനോദ വിജ്ഞാന പരിപാടികളും നടന്നു. അജയകൃഷ്ണന്‍, എഫ്.എം. ഫൈസല്‍, അജി ഭാസി, ജ്യോതിഷ് പണിക്കര്‍, ജഗത് കൃഷ്ണകുമാര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.