അഭയാര്‍ഥിപ്രവാഹം: മലയാളത്തിന്റെ നേതൃത്വത്തില്‍ സംവാദം സംഘടിപ്പിക്കുന്നു
Monday, September 28, 2015 7:05 AM IST
ഡബ്ളിന്‍: അയര്‍ലന്‍ഡിലെ പ്രമുഖ സാംസ്കാരിക സംഘടനയായ 'മലയാളം' ഈ വിഷയത്തില്‍ ഒരു സംവാദം സംഘടിപ്പിക്കുന്നു. 'അഭയാര്‍ഥി പ്രവാഹം നമ്മുടെ വീക്ഷണത്തില്‍' എന്ന വിഷയത്തില്‍ ഒക്ടോബര്‍ നാലിനു (ഞായര്‍) വൈകുന്നേരം അഞ്ചിന് താലയിലുള്ള സ്പൈസ് ബസാര്‍ഹാളിലാണ് സംവാദം സംഘടിപ്പിക്കുന്നത്. മലയാളത്തിന്റെ നേതൃത്വത്തില്‍ മുമ്പ് 'മാര്യേജ് റഫറണ്ട'ത്തെക്കുറിച്ച് നടത്തിയ സംവാദം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ലോകം ഇന്ന് ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന സങ്കീര്‍ണമായ ഈ വിഷയത്തില്‍ അയര്‍ലന്‍ഡിലെ പ്രവാസി മലയാളികളുടെ ചിന്തകളും അഭിപ്രായങ്ങളും ആകുലതകളും ചര്‍ച്ച ചെയ്യുന്നു.

സംവാദത്തിലേക്ക് 'മലയാളം' ഏവരെയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: വി.ഡി. രാജന്‍ 0870573885, ഷാജു ജോസ് 0876460316.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍