സമാധാന സന്ദേശവുമായി സണ്ണി സ്റീഫന്‍ യുറോപ്പിലും അമേരിക്കയിലും
Monday, September 28, 2015 7:03 AM IST
ന്യുയോര്‍ക്ക്: ആഗോള തലത്തില്‍ സമാധാന സന്ദേശം നല്‍കി പ്രവര്‍ത്തന നിരതമായിരിക്കുന്ന ദി വേള്‍ഡ് പീസ് മിഷന്റെ ചെയര്‍മാനും പ്രമുഖ കുടുംബ പ്രേഷിതനും വചന പ്രഘോഷകനും ജീവകാരുണ്യ പ്രവര്‍ത്തകനും സംഗീതസംവിധായകനുമായ സണ്ണി സ്റീഫന്റെ നേതൃത്വത്തില്‍ യുറോപ്പിലും അമേരിക്കയിലുമുള്ള വിവിധ ദേവാലയങ്ങളില്‍ ഒക്ടോബര്‍ മൂന്നു മുതല്‍ നവംബര്‍ 30 വരെ കുടുംബ സംഗമം നടത്തുന്നു.

കുടുംബ ജീവിതത്തിനാവശ്യമായ പ്രബോധനങ്ങള്‍ നല്‍കി, 'സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും' ( ഛി ഋമൃവേ മ ശ ശ ശി ഒലമ്ലി) എന്ന മുഖ്യ ചിന്താധാരയിലൂന്നി നടത്തുന്ന സംഗമം റോസാമിസ്റിക്ക, സൂറിച്ച്, ജര്‍മനി, യുകെ, ഹൂസ്റണ്‍, ഡാളസ് എന്നിവിടങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്.

സംഗമത്തില്‍ പങ്കെടുത്ത് ജീവിതത്തിന് ആധ്യാത്മികമായ ഉണര്‍വും തലമുറകള്‍ അനുഗ്രഹീതമാവാനുതകുന്ന അറിവും ദൈവനുഭവത്തിന്റെ നിറവും നേടാന്‍ സംഘാടകര്‍ ഏവരെയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ംുാീൃഴ@ഴാമശഹ.രീാ, 0041 762 226 899, 0027 83 410 2921.