ഒക്ലഹോമ ഹിന്ദു മിഷന്‍ ഓണം ആഘോഷിച്ചു
Saturday, September 26, 2015 9:34 AM IST
ഒക്ലഹോമ: ഒക്ലഹോമ ഹിന്ദു മിഷന്‍ (ഛഒങ) ഈ വര്‍ഷത്തെ ഓണം സെപ്റ്റംബര്‍ 12നു ഗുജറാത്തി സമാജ് വേദിയില്‍ (മൂര്‍, ഒക്ലഹോമ) സമുചിതമായി ആഘോഷിച്ചു.

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (ഗഒചഅ) അധ്യക്ഷന്‍ സുരേന്ദ്രന്‍ നായര്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ആശംസ അര്‍പ്പിക്കുകയും ശങ്കരന്‍കുട്ടി പിള്ള, മനു നായര്‍ എന്നിവര്‍ക്കൊപ്പം നിലവിളക്ക് തെളിച്ച് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

കലാപരിപാടികളുടെ ഭാഗമായി തിരുവാതിരകളി, കൊച്ചു കുട്ടികളുടെയും യുവാക്കളുടെയും സംഘ നൃത്തങ്ങള്‍, ഓണപ്പാട്ട്, ഗാനങ്ങള്‍ എന്നിവ അരങ്ങേറി. കേരളത്തിന്റെ വിവിധ കാലഘട്ടങ്ങളിലെ കലാ സാമൂഹ്യ, രാഷ്ട്രീയ പരിഷ്കര്‍ത്താക്കളെ പ്രതിനിധാനം ചെയ്തുകൊണ്ടുള്ള അനുകരണ കലാരൂപം പരിപാടിയിലെ ഏറ്റവും ആകര്‍ഷണീയമായതും കേരളത്തിന്റെ സാംസ്കാരിക, പൈതൃക സമ്പന്നതയെക്കുറിച്ച് അറിവു പകരുന്നതുമായിരുന്നു. മഹേഷിന്റെ നന്ദി പ്രസംഗത്തോടെ കലാപരിപാടികള്‍ സമാപിച്ചു. തുടര്‍ന്നു ഒഎച്ച്എം കുടുംബാംഗങ്ങള്‍ ഒരുക്കിയ ഓണസദ്യ എല്ലാവരും ആസ്വദിച്ചു.