ലോകത്തെ ഏറ്റവും ദൈര്‍ഘ്യം കൂടിയ നോണ്‍ സ്റോപ്പ് വിമാന സര്‍വീസ് തുടങ്ങാന്‍ എയര്‍ ഇന്ത്യ
Saturday, September 26, 2015 9:32 AM IST
മുംബൈ: ആഭ്യന്തര വിമാന സര്‍വീസുകള്‍ പോലും മര്യാദയ്ക്കു നടത്താന്‍ എയര്‍ ഇന്ത്യക്കു കഴിയുമോ എന്നൊക്കെ ചിലപ്പോള്‍ അസൂയാലുക്കള്‍ ചോദിച്ചെന്നിരിക്കും. പക്ഷേ, ഇപ്പോള്‍ ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍ സ്റോപ്പ് വിമാന സര്‍വീസ് തുടങ്ങാനുള്ള പരിപാടിയിലാണ് എയര്‍ ഇന്ത്യ.

ബംഗളൂരു-സാന്‍ ഫ്രാന്‍സിസ്കോ റൂട്ടില്‍ സര്‍വീസ് ആരംഭിക്കാനാണ് ആലോചന. 8700 മൈല്‍ ദൂരം പിന്നിടാന്‍ 18 മണിക്കൂറെടുക്കും. സിലിക്കണ്‍ വാലിയെയും ഇന്ത്യന്‍ ഐടി ഹബായ ബംഗളൂരുവിനെയും നേരിട്ടു ബന്ധിപ്പിക്കുന്നതിന്റെ സാമ്പത്തിക നേട്ടമാണ് എയര്‍ ഇന്ത്യ ഇതില്‍ കാണുന്നത്.

പദ്ധതി യാഥാര്‍ഥ്യമായാല്‍ ലോകത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള വാണിജ്യ വിമാന സര്‍വീസായി ഇതു മാറും.

ഇപ്പോള്‍ ക്വാന്റാസാണ് ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍വീസ് നടത്തുന്നത്-ഡാളസിനും സിഡ്നിക്കും ഇടയില്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍