ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് ജര്‍മനി സന്ദര്‍ശിക്കുന്നു
Saturday, September 26, 2015 9:31 AM IST
കൊളോണ്‍/ബോണ്‍: ഭദ്രാസന സന്ദര്‍ശനാര്‍ഥം ജര്‍മനിയില്‍ എത്തുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് കൊളോണ്‍ ബോണ്‍ ഇടവകയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു.

ഒക്ടോബര്‍ നാലിനു (ഞായര്‍) ബോണിലെ പീത്രൂസ് ആശുപത്രിയുടെ കപ്പേളയില്‍ രാവിലെ 9.30ന് പ്രഭാത നമസ്കാരത്തെത്തുടര്‍ന്നു നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. കുര്‍ബാനയ്ക്കുശേഷം നടക്കുന്ന സമ്മേളനം ഇടവക മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സമൂഹവിരുന്നും ഉണ്ടായിരിക്കും. ആഘോഷങ്ങളിലേയ്ക്ക് ഏവരെയും ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ കൊളോണ്‍ ബോണ്‍ ഇടവകയുടെ ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: തോമസ് പഴമണ്ണില്‍ (ട്രസ്റി) 0221 962000, 01731017700, ജിത്തു

കുര്യന്‍ (ജനറല്‍ സെക്രട്ടറി) 0202 69358510.

പള്ളിയുടെ വിലാസം: ട: ജലൃൌ ഗൃമിസലിവമൌ, ജലലൃേഎൃശലറവീളലിടമമഹ ആീിിലൃ ഠമഹംലഴ 46,53113 ആീിി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍