ഒഐസിസി കുവൈത്ത് ഗാന്ധിജയന്തി ദിനത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു
Saturday, September 26, 2015 8:45 AM IST
കുവൈത്ത്: ഒഐസിസി കുവൈത്ത് ഗാന്ധിജയന്തി ദിനത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ രണ്ടിനു (വെള്ളി) വൈകുന്നേരം ഏഴിന് അബാസിയ എബനൈസര്‍ ഹാളിലാണ് സെമിനാര്‍.

'ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഗാന്ധിസത്തിന്റെ പ്രസക്തി' എന്ന വിഷയത്തെ ആസ്പദമാക്കി കുവൈത്ത് ഒഐസിസി ദേശിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

ഒഐസിസി പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങരയുടെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങില്‍ കുവൈത്തിലെ പ്രമുഖ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനാ നേതാക്കള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍