ഡബ്ള്യുഎംസി സംഘം നൃത്തം അവതരിപ്പിച്ചു
Saturday, September 26, 2015 8:45 AM IST
ഡബ്ളിന്‍: 2020ലെ യൂറോപ്പിന്റെ സാംസ്കാരിക തലസ്ഥാനമായി ഡബ്ളിനെ തെരഞ്ഞെടുക്കാനുള്ള മത്സരത്തിന്റെ ഭാഗമായി നടന്ന പ്രദര്‍ശനത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സ് സംഘം നൃത്തം അവതരിപ്പിച്ചു. ഡബ്ളിന്‍ സിറ്റി കൌണ്‍സിലിന്റെ ആര്‍ട്സ് ഓഫീസ് ഒരുക്കിയ കലാ സാംസ്കാരിക സന്ധ്യയില്‍ അയര്‍ലന്‍ഡിലെ വിവിധ സംഘങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

ഡബ്ളിനിലെ മാന്‍ഷന്‍ ഹൌസില്‍ നടന്ന പരിപാടിയില്‍ അലീന ജേക്കബ്, അന്ന മറിയം ജോഷി, കാത്ലീന്‍ മിലന്‍, നേഹ ഷാറ്റ്സ്, സെന മിലന്‍, സേയ സേന തുടങ്ങിയവരാണ് ഡബ്ള്യുഎംസിയെ പ്രതിനിധീകരിച്ചു ബോളിവുഡ് സംഘനൃത്തം അവതരിപ്പിച്ചത്. ഡബ്ള്യുഎംസിയുടെ മുന്‍വര്‍ഷങ്ങളിലെ നൃത്താഞ്ജലിയിലെ മത്സരാര്‍ഥികളാണു നൃത്തം അവതരിപ്പിച്ച കുട്ടികള്‍.

അയര്‍ലന്‍ഡിന്റെ മുന്‍ ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ താരം പോള്‍ മക്ഗ്രാത്ത് പരിപാടിയില്‍ മുഖ്യാതിഥിയും ഡബ്ളിന്‍ ആര്‍ട്സ് ഓഫീസര്‍ റേ യീറ്റ്സ് മുഖ്യ സംഘാടകനുമായിരുന്നു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍