ഓസ്ട്രിയന്‍ എയര്‍ലൈന്‍സിലും അമിതവണ്ണക്കാരെ ഒഴിവാക്കുന്നു
Saturday, September 26, 2015 8:41 AM IST
വിയന്ന: ഇനിമുതല്‍ ഉസ്ബെക്കിസ്ഥാന്‍ എയര്‍വേസ് യാത്രക്കാരുടെ ലഗേജ് മാത്രമല്ല, യാത്രക്കാരുടെ തൂക്കവും നോക്കും. യാത്രക്കാരുടെ ബാഗുകളോടൊപ്പം യാത്രക്കാരെയും തൂക്കിനോക്കിയ ശേഷമായിരിക്കും യാത്രാനുമതി നല്‍കുക. ആര്‍ക്കെങ്കിലും അമിത ഭാരമുണ്െടങ്കില്‍ യാത്രാനുമതി നല്‍കുകയില്ല. സുരക്ഷാകാരണങ്ങളാലാണിത്. ചെറിയ വിമാനങ്ങളില്‍ അമിത ഭാരം കയറ്റിയാല്‍ തകര്‍ന്നു വീഴാന്‍ സാധ്യതയുള്ളതിനാലാണിത്.

ഉസ്ബെക്കിസ്ഥാന്‍ എയര്‍വേസ് ഓസ്ട്രിയയില്‍ താമസിയാതെ സര്‍വീസ് ആരംഭിക്കുമെങ്കിലും അമിത വണ്ണക്കാര്‍ ഇപ്പോഴും പ്രതീക്ഷയില്‍തന്നെയാണ്.

നിലവില്‍ അമേരിക്കന്‍ വിമാനങ്ങളില്‍ പൊണ്ണത്തടിയന്മാര്‍ രണ്ടു സീറ്റ് എടുക്കണമെന്നാണ് ചട്ടം. താമസിയാതെ ഓസ്ട്രിയയിലും വിമാനക്കമ്പനികള്‍ ഇത് നടപ്പില്‍വരുത്തുമെന്നാണു സൂചന.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍