ഹൂസ്റണ്‍ സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍ ദൈവമാതാവിന്റെ ഓര്‍മപ്പെരുന്നാള്‍ ആചരിച്ചു
Saturday, September 26, 2015 8:40 AM IST
ഹൂസ്റണ്‍: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ഹൂസ്റണ്‍ സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ഓര്‍മപ്പെരുന്നാള്‍ ആചരിച്ചു. സെന്റ് ജോണ്‍സ് ക്നാനായ ചര്‍ച്ചില്‍ നടന്ന കുര്‍ബാനയ്ക്കും എട്ട് നോമ്പിന്റെ പ്രത്യേക പ്രാര്‍ഥനകള്‍ക്കും ഫാ. ഷിനോജ് ജോസഫ് നേതൃത്വം നല്‍കി. സമീപ ഇടവകകളില്‍നിന്നുളള വിശ്വാസികളും പെരുന്നാള്‍ ചടങ്ങുകളില്‍ ആദ്യവസാനം പങ്കെടുത്തു. സ്നേഹവിരുന്നോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിച്ചു.

എല്ലാ ശനിയാഴ്ചകളിലും സെന്റ് ജോണ്‍സ് ക്നാനായ ചര്‍ച്ചില്‍ (802 ബ്രാന്റ് ലെയിന്‍, സ്റാഫോര്‍ഡ്) വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനുളള ക്രമീകരണം ഒരുക്കിയിട്ടുണ്െടന്നു ഭരണസമിതി അറിയിച്ചു. പാത്രിയര്‍ക്കീസ് ബാവായുടെയും ഇടവക മെത്രാപോലീത്ത യല്‍ദൊ മാര്‍ തീത്തോസിന്റെയും പ്രത്യേക നിര്‍ദേശ പ്രകാരമാണിത്.

ശനിയാഴ്ച രാവില 8.45നു പ്രഭാതപ്രാര്‍ഥനയും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും നടത്താനുമുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.