മിനാ ദുരന്തം; സമസ്ത ബഹറിന്‍ അനുശോചിച്ചു
Saturday, September 26, 2015 8:38 AM IST
മനാമ: ഹജ്ജ് കര്‍മങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം മിനായില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെ ഹാജിമാര്‍ മരിക്കാനിടയായ സംഭവത്തില്‍ സമസ്ത ബഹറിന്‍ നേതാക്കളും വിവിധ ഏരിയ കമ്മിറ്റികളും അനുശോചിച്ചു.

സംഭവത്തില്‍ മരിച്ചവര്‍ക്ക് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ എന്നും പരുക്കേറ്റവര്‍ക്കെല്ലാം എത്രയും വേഗം പൂര്‍ണ സുഖം ലഭിക്കട്ടെ എന്നും സമസ്ത ബഹറിന്‍ പ്രസിഡന്റ് സയിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

സെക്രട്ടറി എസ്.എം. അബ്ദുള്‍ വാഹിദും ട്രഷറര്‍ വി.കെ. കുഞ്ഞഹമ്മദ് ഹാജിയും അനുശോചിച്ചു.