കുടുംബ വിശുദ്ധീകരണ ധ്യാനം സെപ്റ്റംബര്‍ 25, 26 27 തീയതികളില്‍
Friday, September 25, 2015 6:52 AM IST
മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍ മെല്‍ബണിന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത വചന പ്രഘോഷകനും കോട്ടയം അതിരൂപതാംഗവും ഉഴവൂര്‍ സെന്റ് സ്റീഫന്‍ ഫൊറോന പള്ളി വികാരിയുമായ ഫാ. ജേക്കബ് കുറുപ്പനകത്ത് നയിക്കുന്ന ത്രിദിന കുടുംബ വിശുദ്ധീകരണ ധ്യാനം നടത്തുന്നു.

സെപ്റ്റംബര്‍ 25നു (വെള്ളി) വൈകുന്നേരവും 26നു (ശനി) രാവിലെ 10 മുതല്‍ രാത്രി എട്ടു വരെ മെല്‍ബണിലെ ഫൊക്കനാര്‍ സെന്റ് മാത്യൂസ് പള്ളിയിലാണു ധ്യാനം.

27നു (ഞായര്‍) രാവിലെ 10 മുതല്‍ രാത്രി എട്ടുവരെയും 28നു (തിങ്കള്‍) വൈകുന്നേരം 5.30 മുതല്‍ രാത്രി 10 വരെ മെല്‍ബണിലെ ക്ളയിറ്റണ്‍ സെന്റ് പീറ്റേഴ്സ് പള്ളിയിലുമാണു ധ്യാനം.

ഒക്ടോബര്‍ രണ്ട്, മൂന്ന്, നാല് തീയതികളില്‍ പരിശുദ്ധ കന്യകാ മറിയത്തിന്റെ തിരുനാളിനോടനുബന്ധിച്ചാണ് കുടുംബ നവീകരണ ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്.

ധ്യാനത്തിലേക്കു മുഴുവന്‍ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളി അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍