യുക്മ ദേശീയ കലാമേള: ലോഗോ പ്രകാശനം ചെയ്തു
Friday, September 25, 2015 6:48 AM IST
ലണ്ടന്‍: യുക്മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായുള്ള ലോഗോ പ്രകാശനം ചെയ്തു. യുക്മ സൂപ്പര്‍ ഡാന്‍സര്‍ സീസണ്‍ 2 വേദിയില്‍ യുക്മ ദേശീയ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു ലോഗോ പ്രകാശനം ചെയ്തു. യുക്മ ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം, ട്രഷറര്‍ ഷാജി തോമസ്, സൂപ്പര്‍ ഡാന്‍സര്‍ കോഓര്‍ഡിനേറ്റര്‍ ബീന സെന്‍സ്, കലാമേള കോ-ഓര്‍ഡിനേറ്റര്‍ മാമ്മന്‍ ഫിലിപ്പ് എന്നിവര്‍ സന്നിഹിതരായിരുന്നു.

യുക്മയുടെ സന്തത സഹചാരിയും കാര്‍ഡിഫ് അസോസിയേഷനില്‍ നിന്നുമുള്ള യുക്മ സ്നേഹിയുമായ സോബന്‍ ജോര്‍ജ് രൂപകല്‍പ്പന ചെയ്തെടുത്ത ലോഗോ ഏറെ പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞു. യുക്മ നാഷണല്‍ കലാമേളയുടെ ലോഗോ തയാറാക്കാനുള്ള അവസരം ഇത്തവണ യുകെയിലെ മലയാളികള്‍ക്കാണ് ലഭിച്ചത്. യുക്മ ചിത്രഗീതം പരിപാടിയുടെയും യുക്മ കോമഡി സ്റാര്‍ സ്റ്റേജ് പ്രോഗ്രമിന്റെയും മുഖ്യ ശില്‍പ്പിയും സോബന്‍ ജോര്‍ജ് ആയിരുന്നു.

അംഗ അസോസിയേഷനുകളുടെയും റീജണല്‍ നേതൃത്വതിന്റെയും അഭ്യര്‍ധന മാനിച്ച് കലാമേളയുടെ നിയമാവലി പ്രിന്റ് ചെയ്യാവുന്ന പിഡിഎഫ് വേര്‍ഷന്‍ എത്രയും വേഗം പ്രസിധീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി സജീഷ് ടോം അറിയിച്ചു.

യുക്മ ദേശീയ നേതാക്കളായ ആന്‍സി ജോയ്, ബിജു പന്നിവേലി, വര്‍ഗീസ് ജോണ്‍, ടിറ്റോ തോമസ്, വിജി കെ.പി., ബിന്‍സു ജോണ്‍, ബീന സെന്‍സ്, തോമസ് മാറാട്ട്കളം, മനോജ് കുമാര്‍ പിള്ള, ജയകുമാര്‍ നായര്‍, സുരേഷ്കുമാര്‍ നോര്‍താംപ്ടണ്‍, ഡിക്സ് ജോര്‍ജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോണ്‍ അനീഷ്