കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ സെമിനാര്‍ സംഘടിപ്പിച്ചു
Friday, September 25, 2015 6:47 AM IST
ഫുജൈറ: ഈസ്റ് കോസ്റ് മേഖലയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറ സെപ്റ്റംബര്‍ 24ന് 'മതനിരപേക്ഷത വര്‍ത്തമാനകാല ഇന്ത്യയില്‍' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

എ.കെ. ബാലന്‍ എംഎല്‍എ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കൈരളി സെന്‍ട്രല്‍ വൈസ് പ്രസിഡന്റ് സൈമണ്‍ സാമുവല്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ സെക്രട്ടറി സന്തോഷ് കുമാര്‍ സ്വാഗതം ആശംസിച്ചു.

ഇന്ത്യന്‍ ഭരണഘടനയുടെ മതേതരസ്വഭാവം രാഷ്ട്രശില്‍പ്പികളുടെ ദീര്‍ഘവീക്ഷണമായിരുന്നു. വര്‍ഗീയതയുടെ കൈ പിടിച്ച് ഭരണത്തിലേറിയവര്‍

ഇന്ന് ആര്‍എസ്എസിന്റെ ഇംഗിതത്തിനുസരിച്ച് ഹൈന്ദവരാഷ്ട്രനിര്‍മിതിക്കായി നമ്മുടെ മതേതരസങ്കല്‍പത്തെ നിരന്തരം കശാപ്പ് ചെയ്യുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എ.കെ. ബാലന്‍ എംഎല്‍എ പറഞ്ഞു.

കൈരളി ചാനല്‍ യുഎഇ കോഓര്‍ഡിനേറ്റര്‍ കൊച്ചു കൃഷ്ണന്‍, കൈരളി യുണിറ്റ് പ്രസിഡന്റ് അനീഷ് ആയാടത്തില്‍, സിസി അംഗം വി.എസ്. സുഭാഷ്, കോണ്‍സുല്‍ സെക്രട്ടറി പി.എം. അഷ്റഫ്, ട്രഷറര്‍ സുജിത്, ജോ. സെക്രട്ടറി സിദ്ദിക്ക് എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സി.കെ. ലാല്‍ കൃതഞ്ജതയും പറഞ്ഞു.