ഭാരതസഭയുടെ വിശുദ്ധര്‍ ലങ്കാസ്റര്‍ ഇടവകകള്‍ക്കു മധ്യസ്ഥര്‍; കര്‍ദിനാളിന്റെ പ്രഖ്യാപനം ഒക്ടോബര്‍ മൂന്നിന്
Friday, September 25, 2015 6:44 AM IST
പ്രസ്റണ്‍: യുകെയില്‍ സീറോ മലബാര്‍ സഭയ്ക്കായി ലങ്കാസ്റര്‍ രൂപതയില്‍ അനുവദിക്കപ്പെട്ട പ്രഥമ ഇടവകകള്‍ ഭാരതസഭയുടെ വിശുദ്ധരുടെ നാമധേയത്തില്‍ ഒക്ടോബര്‍ മൂന്നിനു (ശനി) ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടും. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും സംയുക്ത നാമധേയത്തില്‍ വ്യക്തിഗത ഇടവക ബ്ളാക്ക്പൂള്‍ കേന്ദ്രീകരിച്ചും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമത്തില്‍ ഇടവക പ്രസ്റണിലും ആണു പ്രഖ്യാപിക്കപ്പെടുക.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ശനി രാവിലെ ഒമ്പതിന് ആരംഭിക്കുന്ന തിരുക്കര്‍മങ്ങളില്‍ മുഖ്യകാര്‍മികത്വം വഹിച്ച് പുതിയ ഇടവകകളുടെ പ്രഖ്യാപനവും നടക്കും.

ലങ്കാസ്റര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മൈക്കിള്‍ കാംപെല്ലും യുകെ കോ-ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറയടിയിലും അടക്കം സഭയുടെ വിശിഷ്ട അധികാരികളുടെയും യൂറോപ്പിലും യുകെയുടെ നാനാ ഭാഗത്തുനിന്നുമുള്ള സഭാ മക്കളുടെ പങ്കാളിത്തവും ഉണ്ടാവും.

യൂറോപ്പില്‍ സീറോ മലബാര്‍ സഭക്ക് ആമുഖവാതില്‍ തുറക്കുമ്പോള്‍ ഇതര മേഖലകളില്‍ സഭയുടെ സംവിധാനങ്ങള്‍ വ്യാപിക്കുവാനും അതിലൂടെ സഭാ മക്കളുടെ പ്രതീക്ഷകള്‍ സഫലമാകുവാനുമുള്ള ചൈതന്യം ഇതിലൂടെ ലഭ്യമാവും.

തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹീതരാകുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ .മാത്യു ജേക്കബ് ചൂരപ്പൊയ്കയിലും ആഘോഷ കമ്മിറ്റിയും അറിയിച്ചു.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ