കേരള അസോസിയേഷന്‍ ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റ്: ടസ്കേഴ്സ് ജേതാക്കള്‍
Thursday, September 24, 2015 8:05 AM IST
ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ടീം ഡാളസ് ടസ്കേഴ്സ് വിജയികളായി. ഫൈനലില്‍ മെസ്കീറ്റ് സ്പാര്‍ക്സിനെയാണു പരാജയപ്പെടുത്തിയത്.

സുനില്‍ ഡാനിയേല്‍ (ടസ്കേഴ്സ്) മാന്‍ ഓഫ് ദി മാച്ചും ഡയ്സണ്‍ ജോണ്‍ (ടസ്കേഴ്സ്) മാന്‍ ഓഫ് ദി സീരീസും ആയി തെരഞ്ഞെടുക്കപ്പെട്ടു.

സമാപന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് ബാബു മാത്യു സ്വാഗതം ആശംസിച്ചു. ബാബു മാത്യു, സെക്രട്ടറി റോയ് കൊടുവത്ത് എന്നിവരുടെ നേതൃത്വത്തില്‍ വിജയികള്‍ക്കുള്ള ട്രോഫി സമ്മാനിച്ചു.

സ്പോണ്‍സര്‍മാരായ ഷിജു ഏബ്രഹാം (സ്പെക്ട്രം ഫൈനാഷ്യല്‍), ഷാജി നീരാക്കല്‍ (സെഞ്ച്വറി 21), അക്ഷയ ടാക്സ് ഫിനാന്‍സ് ഗ്രൂപ്പ് എന്നിവര്‍ യഥാക്രമം റണ്ണേഴ്സ് അപ്പിനും മാന്‍ ഓഫ് ദി സീരീസിനും മാന്‍ ഓഫ് ദി മാച്ചിനുമുളള ട്രോഫികള്‍ സമ്മാനിച്ചു.

സ്പോര്‍ട്സ് ഡയറക്ടര്‍ അനശ്വര്‍ മാമ്പിള്ളി പങ്കെടുത്ത് എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍