കോട്ടയം അസോസിയേറ്റ് ചാരിറ്റി ബാങ്ക്വറ്റ് ഒക്ടോബര്‍ മൂന്നിന്
Thursday, September 24, 2015 5:27 AM IST
ഫിലാഡല്‍ഫിയ: കോട്ടയം അസോസിയേഷന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ മൂന്നിനു (ശനി) വൈകുന്നേരം അഞ്ചിനു ക്രിസ്റല്‍ ബാങ്ക്വറ്റ് ഹാളില്‍ (12275 ഠീിംലിെറ ഞറ, ജവശഹമറലഹുവശമ, ജഅ, 19154) ഇതര സാമൂഹിക സംഘടനകളുടെ സഹകരണത്തില്‍ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ് നടത്തുന്നു.

ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ അംബാസഡറായി നിലകൊള്ളുന്ന കോട്ടയം അസോസിയേഷന്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്കു ഭവനപദ്ധതി, നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്കു സാമ്പത്തികസഹായം, രോഗികള്‍ക്കായുള്ള സാമ്പത്തിക സഹായങ്ങള്‍ തുടങ്ങിയ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ കാലഘട്ടങ്ങളിലായി അമേരിക്കയിലും കേരളത്തിലുമായി നടത്തുകയും നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്.

കോട്ടയം അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി സഹായം നല്‍കിയ വ്യക്തികളേയും സ്ഥാപനങ്ങളെയും അസോസിയേഷന്റെ നന്ദി അറിയിക്കുന്നതായി പ്രസിഡന്റ് കുര്യന്‍ രാജന്‍ പറഞ്ഞു.

ബാങ്ക്വറ്റ് നൈറ്റിനോടനുബന്ധിച്ച് നടത്തുന്ന പൊതുസമ്മേളനത്തില്‍ അമേരിക്കയിലെ രാഷ്ട്രീയ നേതാക്കള്‍, വിശിഷ്ടാതിഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നൃത്തവിദ്യാലയങ്ങളുടെ നൃത്തനൃത്യങ്ങളും സുപ്രസിദ്ധ ഗായിക, ഗായകന്മാരുടെ ശ്രുതിമധുരമായ ഗാനാലാപനവും കഴിഞ്ഞ വര്‍ഷം നടന്ന പിക്നിക്കിനോടനുബന്ധിച്ചു നടന്ന കായികമേളയില്‍ വിജയികള്‍ക്കുള്ള സമ്മാനദാനവും ഡിന്നറും നടക്കും.

ഫിലാഡല്‍ഫിയായിലെയും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ കോട്ടയം നിവാസികളേയും അഭ്യുദയകാംക്ഷികളേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ജോസഫ് മാണി (വൈസ് പ്രസിഡന്റ്), മാത്യു ജോഷ്വ (ജനറല്‍ സെക്രട്ടറി), ജോണ്‍ പി. വര്‍ക്കി (ട്രഷറര്‍), മാത്യു ഐപ്പ് (സെക്രട്ടറി), ജോബി ജോര്‍ജ്, സാബു ജേക്കബ്, സാബു പാമ്പാടി, കുര്യാക്കോസ് ഏബ്രഹാം, വര്‍ക്കി പൈലോ, സെറിന്‍ ചെറിയാന്‍, രാജു കുരുവിള, സാജന്‍ വര്‍ഗീസ്, ജീമോന്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ബാങ്ക്വറ്റ് നൈറ്റിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.