മരുപ്പച്ചയില്‍ ഈദ് പിക്നിക്ക് സെപ്റ്റംബര്‍ 25ന്
Thursday, September 24, 2015 5:21 AM IST
കുവൈത്ത്: രണ്ടാം ഈദ് ദിനത്തില്‍ യൂത്ത് ഇന്ത്യ മരുപ്പച്ചയില്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഈദ് പിക്നിക് കബ്ദില്‍ സെപ്റ്റംബര്‍ 25നു കൃത്യം 8.30ന് ആരംഭിക്കും.

മുന്‍കൂട്ടി രജിസ്റര്‍ ചെയ്തവര്‍ക്കു മാത്രം പ്രവേശനം അനുവദിക്കുന്ന പരിപാടിയില്‍ വിവിധങ്ങളായ കലാ പരിപാടികളും ഗെയിമുകളും ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഗാനസന്ധ്യ, മാജിക് ഷോ, ക്വിസ് മത്സരം, സ്റോറി ആക്ടിംഗ്, സ്റാച്യൂ ഡാന്‍സ്, ഫുട്ബോള്‍, ഉറിയടി, ട്രഷര്‍ ഹണ്ടിംഗ് തുടങ്ങിയ വിവിധ പരിപാടികള്‍ പിക്നിക്കിന്റെ ആകര്‍ഷണമാണ്. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സംഘാടകരുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി രജിസ്റര്‍ ചെയ്ത് കൂപ്പണ്‍ ഉറപ്പു വരുത്തേണ്ടതാണ്.

വിവരങ്ങള്‍ക്ക്: 50111731, 55777275.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍