പുനലൂര്‍ രൂപതാധ്യക്ഷന്‍ റവ. ഡോ. സില്‍വെസ്റര്‍ പൊന്നുമുത്തനു സ്വീകരണം നല്‍കി
Thursday, September 24, 2015 4:45 AM IST
ഷിക്കാഗോ: പുനലൂര്‍ രൂപധ്യക്ഷനുമായ റവ. ഡോ. സില്‍വെസ്റര്‍ പൊന്നുമുത്തന് ഓഗസ്റ് 13-നു (ഞായറാഴ്ച) 9.45നുള്ള വിശുദ്ധ കുര്‍ബാനക്കുശേഷം ഊഷ്മളമായ സ്വീകരണം നല്‍കി. ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനാ വികാരി ഫാ. എബ്രാഹം മുത്തോലത്തിന്റെ സഹപാഠിയാണ് ഇദ്ദേഹം. ഫാ. എബ്രാഹം മുത്തോലത്തിനോടൊപ്പം, എക്സിക്യൂട്ടീവ് അംഗങ്ങളായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേല്‍, ജോര്‍ജ് പുള്ളോര്‍കുന്നേല്‍, ഫിലിപ് പുത്തന്‍പുരയില്‍, സണ്ണി മുത്തോലം, ബിനോയ് കിഴക്കനടി, മറ്റ് ഇടവകാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണു ബൊക്കെ നല്‍കി സ്വീകരിച്ചത്.

ഫൊറോനാ ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുത്തവരെ അനുമോദിക്കുകയും, സെപ്റ്റംബര്‍ മാസം ജന്മദിനവും, വിവാഹവാര്‍ഷികവും ആഘോഷിക്കുന്നവരെയും റവ. ഡോ. സില്‍വെസ്റര്‍ പൊന്നുമുത്തന്‍ പ്രാര്‍ഥിച്ച് അനുഗ്രഹിക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന ഫാ. എബ്രാഹം മുത്തോലത്തിന്റെ ആശംസാപ്രസംഗത്തില്‍, ആലുവാ സെമിനാരിയില്‍ സീറോ മലബാര്‍, മലങ്കര, ലാറ്റിന്‍ എന്നീ റീത്തിലുള്ളവരുമായി ഒന്നിച്ചു പഠിച്ചതുവഴി മറ്റു റീത്തുകളേപ്പറ്റി കൂടുതല്‍ അറിയുവാന്‍ ഇടയായതും, തന്റെ ജൂനിയര്‍ ആയിപഠിച്ച റവ. ഡോ. സില്‍വെസ്റര്‍ പൊന്നുമുത്തനെപ്പറ്റിയും, ബിഷപ്പ് ആയതിനുശേഷമുള്ള ആദ്യത്തെ കൂടിക്കാഴ്ചയെപ്പറ്റിയും അനുസ്മരിച്ചു.

മുത്തോലത്തച്ചനെ 1975 മുതല്‍ അറിയാമെന്നും, പഠിക്കുന്ന കാലത്തുതന്നെ, നിങ്ങള്‍ക്കും നേതാവാകാം എന്ന പുസ്തകത്തിന്റെ ഗ്രന്ഥകര്‍ത്താവും, ചിന്ദകനും, സ്പോര്‍സ്മെനും, പ്രചോതനം നല്‍കുന്ന നല്ല കൂട്ടുകാരനും അയിരുന്നുവെന്നും ബിഷപ് ഡോ. സില്‍വെസ്റര്‍ പിതാവിന്റെ അനുഗ്രഹപ്രഭാഷണത്തില്‍, അനുസ്മരിച്ചു. ക്നാനായ സമുദായത്തിന്റെ തനിമയേപ്പറ്റിയും, തനിമയില്‍ അഭിമാനിക്കുന്നതിനൊപ്പം, ക്രിസ്തുവിനു സാക്ഷ്യം നല്‍കണമെന്നും, ക്രൈസ്തവദര്‍ശനമുണ്ടാകണമെന്നും പിതാവ് ഓര്‍മ്മിപ്പിച്ചു. മുത്തോലത്തച്ചനെ കണ്ട് സൌഹൃദം പുതുക്കുവാനും, ഈ ഫൊറോനായില്‍ തന്നെ സ്വീകരിച്ചതിനും മാര്‍ ബിഷപ് ഡോ. പൊന്നുമുത്തന്‍നന്ദി പറയുകയും, മുത്തോലത്തച്ചന്റെ നേതൃത്വത്തില്‍, ഫൊറോനയ്ക്ക് കൂടുതല്‍ വളര്‍ച്ചയുണ്ടാകട്ടേയെന്ന് ആശംസിക്കുകയും ചെയ്തു. ഇടവകയുടെ ദശാബ്ദിവര്‍ഷത്തില്‍, ബിഷപ് ഫൊറോന സന്ദര്‍ശിക്കുകയും, അനുഗ്രഹപ്രഭാഷണം നല്‍കിയതിനും, പ്രാര്‍ഥിച്ചതിനും മുത്തോലത്തച്ചന്‍ പ്രത്യേകം ക്യതജ്ഞത പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി