ഇസ്ലാമിസ്റുകളുടെ എണ്ണം പെരുകുന്നു: ജര്‍മന്‍ ഇന്റലിജന്‍സ് മേധാവി
Wednesday, September 23, 2015 8:13 AM IST
ബര്‍ലിന്‍: ജര്‍മനിയിലെ ഇസ്ലാമിസ്റ് തീവ്രവാദികളുടെ എണ്ണം ക്രമാതീതമായി പെരുകുന്നുവെന്ന് ഇന്റലിജന്‍സ് മേധാവി ഹാന്‍സ് ജോര്‍ജ് മാസെന്‍.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെയാണ് ഇത്ര കുത്തനെയുള്ള വളര്‍ച്ച രേഖപ്പെടുത്തുന്നത്. ജൂണില്‍ 7500 തീവ്രവാദികളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ എണ്ണായിരത്തിനടുത്തെത്തിയെന്നാണ് കണക്കാക്കുന്നത്.

അഭയാര്‍ഥികള്‍ക്കൊപ്പം ജര്‍മനിയിലേക്കു നുഴഞ്ഞു കയറിയ തീവ്രവാദികള്‍ അവസരം മുതലെടുത്ത് ഇവിടെ പ്രവര്‍ത്തനം ശക്തമാക്കുന്നു എന്നാണ് വിലയിരുത്തല്‍.

ഇതിനിടെ ജര്‍മനിയില്‍നിന്ന് 740 മുസ്ലിം സമുദായക്കാര്‍ സിറിയയിലും ഇറാക്കിലും തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നതിനായി പലായനം ചെയ്തിട്ടുണ്ടെന്നും വിവരം കിട്ടിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍