കെകെഐസി സ്പോര്‍ട്സ് സെപ്റ്റംബര്‍ 26ന്
Wednesday, September 23, 2015 6:39 AM IST
കുവൈറ്റ്: കുവൈറ്റ് കേരള ഇസ്ലാഹി സെന്റര് ക്രിയേറ്റിവിറ്റി വകുപ്പിനു കീഴില്‍ ബലി പെരുന്നളിനോടനുബന്ധിച്ചു സെപ്റ്റംബര്‍ 26നു (ശനി) വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് സെന്റര്‍ ക്രിയേറ്റിവിറ്റി വകുപ്പ് സെക്രട്ടറി കോയ കാട്ടിലെ പീടിക പത്രക്കുറിപ്പില്‍ അറിയിച്ചു.

അബുഹലീഫ അല്‍ സാഹില്‍ സ്പോര്‍ട്സ് ക്ളബ് ഗ്രൌണ്ടില്‍ വൈകുന്നേരം നാലു മുതല്‍ രാത്രി ഒമ്പതുവരെ ഫുട്ബോള്‍, റണ്ണിംഗ് റേസ്, സ്പൂണ്‍ റേസ്, കളര്‍ പികിംഗ്, ഹിറ്റ് ദ ടാര്‍ജറ്റ്, പെനാല്‍ട്ടി ഷൂട്ട്, ചെയര്‍ പ്ളേ, ടെഗ് ഓഫ് വാര്‍, സ്വീറ്റ്സ് പിക്കിംഗ്, ബലൂണ്‍ ബ്രേക്കിംഗ്, ഫ്രോഗ് ജംബിംഗ്, ബാക്ക് റേസ് തുടങ്ങി വിവിധയിനങ്ങളില്‍ പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ നടക്കും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കെകെഐസി ഭാരവഹികളെയോ ഇസ്ലാഹി മദ്രസ അധ്യാപകരെയോ ബന്ധപ്പെടുക.

വിവരങ്ങള്‍ക്ക്: 97541907, 22432079, 23915217,24342948.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍